TRENDING:

Backstage | മഞ്ജു വാര്യരും, നവ്യ നായരും പ്രശംസിച്ച അഞ്ജലി മേനോൻ ചിത്രം; 'ബാക്ക് സ്റ്റേജ്' എവിടെ കാണാം?

Last Updated:

എട്ട് ആകർഷകമായ കഥകൾ ഉൾപ്പെടുത്തിയ 'യുവ സപ്നോ കാ സഫർ' എന്ന ആന്തോളജി മൂവിയിലെ ഒരു ചിത്രമാണ് 'ബാക്ക് സ്റ്റേജ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് ആകർഷകമായ കഥകൾ ഉൾപ്പെടുത്തിയ 'യുവ സപ്നോ കാ സഫർ' എന്ന ആന്തോളജി മൂവിയിലെ ഒരു ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 45 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സിനിമാ മേഖലയിൽ നിന്ന് തന്നെ ഒട്ടേറെ പേരാണ് ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്.
ബാക്ക് സ്റ്റേജ്
ബാക്ക് സ്റ്റേജ്
advertisement

നടി മഞ്ജു വാര്യർ, നവ്യ നായർ എന്നിവർ കഴിഞ്ഞ ദിവസം ചിത്രത്തെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം ആയ 'വേവ്സ് ആപ്പ്' ഒടിടിയിൽ സൗജന്യമായി 'യുവ സപ്നോ കാ സഫർ' കാണാൻ സാധിക്കും.

ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കൾ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്ക് സ്റ്റേജിന്റെ ഉള്ളടക്കം. സൗഹൃദത്തിന്റെ വളരെ തീവ്രവും ആഴമേറിയതും ആയ ആവിഷ്ക്കാരമാണ് ചിത്രത്തിന്റെത്. ആറ് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

advertisement

ലിറ്റിൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. മനേഷ് മാധവൻ ക്യാമറയും സുദീപ് പാലനാട് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പി.ആർ.ഒ: റോജിൻ കെ. റോയ്.

Summary: Noted Malayalam director Anjali Menon makes a return to filmmaking doing a short film titled 'Backstage' in an anthology movie. Actors Manju Warrier and Navya Nair lauded the movie in their respective social media handles. Watch the movie on 'Waves' OTT platform

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Backstage | മഞ്ജു വാര്യരും, നവ്യ നായരും പ്രശംസിച്ച അഞ്ജലി മേനോൻ ചിത്രം; 'ബാക്ക് സ്റ്റേജ്' എവിടെ കാണാം?
Open in App
Home
Video
Impact Shorts
Web Stories