TRENDING:

ടിനു പാപ്പച്ചന്‍റെ ചാവേർ; ദുരുഹൂത നിറഞ്ഞ നോട്ടവുമായി കുഞ്ചാക്കോ ബോബനും കൂട്ടരും

Last Updated:

ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്ററിൽ തന്നെ പ്രകടമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന‍്‍‍റെ സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്ററിൽ തന്നെ പ്രകടമാണ്‌. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും , ആന്‍റണി വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ മുന്‍ പോസ്റ്ററുകളും പ്രേക്ഷക പ്രതീക്ഷയെ ഉയര്‍ത്തിയിരുന്നു.
advertisement

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ്,ജോയ് മാത്യു, ദീപക് പരംപോല്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മാക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്‌: അനൂപ് സുന്ദരൻ, ഹെയിൻസ്‌, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ടിനു പാപ്പച്ചന്‍റെ ചാവേർ; ദുരുഹൂത നിറഞ്ഞ നോട്ടവുമായി കുഞ്ചാക്കോ ബോബനും കൂട്ടരും
Open in App
Home
Video
Impact Shorts
Web Stories