സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. വേഫറെർ ഫിലിംസിന്റെ അടുത്ത ചിത്രമായ പറവയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണണമെന്നും കമ്പനിയുടെ ഓഫീസിലേക്ക് എത്തണമെന്നും ദിനിൽ ബാബു ആവശ്യപ്പെട്ടതായി യുവതി പറയുന്നു.
റൂമിൽ കയറിയ ഉടനെ ഇയാള്‍ ഡോർ ലോക്ക് ചെയ്തു. പുറകിൽ നിന്ന് പിടിച്ചു. തട്ടിമാറ്റിയിട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. ഇതിന് നിന്നില്ലെങ്കിൽ ഇനി മലയാള സിനിമയിൽ എന്നല്ല, സിനിമയിലേ ഇടമുണ്ടാകില്ലെന്നും വഴങ്ങിയേ മതിയാകൂവെന്നും ദിനിൽ ബാബു പറഞ്ഞതായും യുവതി പറയുന്നു.
advertisement
എന്നാൽ ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വേഫെറര്‍ ഫിലിംസ് അറിയിച്ചു. വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ല. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ കമ്പനിയെ അപകീർത്തിപ്പെടുത്തിയതിന് ദിനിൽ ബാബുവിനെതിരെ പൊലീസിനും ഫെഫ്കയ്ക്കും വേഫറെർ ഫിലിംസ് പരാതി നൽകി.
അതേസമയം കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമെന്നും നടന്നത് ഹണി ട്രാപ്പിനുള്ള ശ്രമമെന്നും അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. ദിനിലിന്റെ ആരോപണങ്ങൾ തള്ളിയ യുവതി വേഫറെർ ഫിലിമിന്റെ ഓഫീസിലേക്ക് ദിനിൽ വിളിച്ചുവരുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Summary: A woman has filed a complaint alleging that she was a victim of casting couch in the name of actor Dulquer Salmaan's production company, Wayfarer Films. The complaint has been lodged against Associate Director Dinil Babu. Wayfarer Films, however, has distanced itself from Dinil. Meanwhile, Dinil Babu responded by saying that the complaint is fake and that the woman attempted a honey trap.