TRENDING:

മലയാള സിനിമ സംവിധാനം ചെയ്യാനും അന്യസംസ്ഥാനക്കാർ എത്തിത്തുടങ്ങി; ഡാർക്ക് ത്രില്ലർ ലവ് സ്റ്റോറി 'യമലോകം'

Last Updated:

സിനിമയുടെ ജോണറിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ് പുറത്തിറക്കിയ പോസ്റ്ററും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയെ സ്നേഹിക്കുന്ന അന്യഭാഷക്കാരായ ഒരു കൂട്ടം സിനിമാ പ്രവർത്തകർ ഒരുക്കുന്ന ഒരു ഡാർക്ക് ത്രില്ലർ ലവ് സ്റ്റോറി. അതാണ് 'യമലോകം' (Yamalokam). ഹർദീപ് സിം​ഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ പുറത്തിറങ്ങി. സിനിമയുടെ ജോണറിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ് പുറത്തിറക്കിയ പോസ്റ്ററും. ​ഗ്രാന്റ്മാ മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
യമലോകം
യമലോകം
advertisement

നാ​ഗാ മഹേഷ്, പ്രിയാൻഷി മാനെ, ജോളി ചിറയത്ത്, ഹർദീപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേഖ മാനേയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കാൻ ചലച്ചിത്രോൽസവത്തിന്റെ മാർച്ചെ ഡു ഫിലിം വേദിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ചിത്രം പല ഭാഷകളിൽ ചെയ്യാനായി ആലോചിച്ചെങ്കിലും നിലവിൽ മലയാള ചലച്ചിത്ര മേഖലയാണ് ഇത്തരത്തിൽ ശക്തമായ കഥപറയുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ തന്നെ കേരളത്തിലേക്ക് വരുമ്പോൾ തങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഉളളതെന്ന് അണിയറക്കാർ പറയുന്നു. തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തത്. കാനിലെ ഭാരത് പവലിയനിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.

advertisement

ഫെബ്രുവരി ആദ്യവാരം തീയ്യേറ്ററുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണവും സം​ഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ ഹർദീപ് സിം​ഗ് തന്നെയാണ്. രമേഷ് കുമാർ, രവി തൊടുപുഴ, ​ഗണേഷ് ദിയോകർ, സുഭാഷ്, അബു അൻസാരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റർ- പ്രകാശ് ഝാ, കോസ്റ്റ്യൂം ഡിസൈനർ- സീബ ചൗധരി, സൗണ്ട് ഡിസൈനർ- ധീരജ് പൂജാരി, പ്രൊഡക്ഷൻ ഡിസൈനർ- രാജേഷ് മിണ്ടി, കാസ്റ്റിം​ഗ്- പുരുഷോത്തം വാ​ഗ, ആക്ഷൻ- രാജേഷ് കുന, ഡിഐ- റാം പ്രതാപ് സിം​ഗ്, വിഎഫ്എക്സ് സൂപ്രവൈസർ- മൻ​ഗേഷ് കടം, ​ഗാനരചന (മലയാളം)- രവിശങ്കർ എൻ, പുരുഷോത്തമൻ ടി.കെ., പി.ആർ.ഒ.- സതീഷ് എരിയാളത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A dark thriller love story from a group of foreign-language filmmakers who love Malayalam cinema; that is Yamalokam. The first look poster of the film, written and directed by Hardeep Singh, has been released. The poster released is as per the nature of the film's genre

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമ സംവിധാനം ചെയ്യാനും അന്യസംസ്ഥാനക്കാർ എത്തിത്തുടങ്ങി; ഡാർക്ക് ത്രില്ലർ ലവ് സ്റ്റോറി 'യമലോകം'
Open in App
Home
Video
Impact Shorts
Web Stories