ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.
ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.
advertisement
റിലീസ് തീയതി പ്രഖ്യാപനത്തോടൊപ്പം, യഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. തീജ്വാലകളിൽ നിന്ന് ഉണർന്ന്, കയ്യിലൊരു തോക്കുമേന്തി നടന്നു വരുന്ന യഷിനെ ആക്ഷൻ പാക്ക്ഡ് പോസ്റ്ററിൽ കാണാം. പുകയിൽ പൊതിഞ്ഞ ഒരു നിഴൽ സിലൗറ്റ് നിഗൂഢതയുടെ അന്തരീക്ഷം തീർക്കുന്നു.
ദേശീയ അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ, ഗീതു മോഹൻദാസ് ലോക സിനിമാ ഭൂപടത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും സംയുക്തമായി നിർമ്മിച്ച ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.
