അൽപസമയത്തിനുശേഷം, ഭാര്യയുടെയും സുഹൃത്തുക്കളുടെയും കോളുകൾ കൊണ്ട് അദ്ദേഹത്തിൻ്റെ ഫോൺ നിറഞ്ഞു. അവിശ്വസനീയമായ ആ വാർത്ത അവർ സ്ഥിരീകരിച്ചു. "അവിശ്വസനീയമായിരുന്നു അത്. എൻ്റെ അതേ പേരിൽ ഒരുപാട് ആളുകൾ ഉണ്ടാവാമല്ലോ. അതിനാൽ അപ്പോഴും എനിക്ക് ഇത് സത്യമാണെന്ന് ഉറപ്പില്ലായിരുന്നു," ബിഗ് ടിക്കറ്റ് ടീമുമായി സംസാരിച്ച ശേഷം വെങ്കിടാചലം ഗൾഫ് ന്യൂസിനോട് പറഞ്ഞു.
ആദ്യം ചിന്തിച്ചത് കടം വീട്ടുന്നതിനെ കുറിച്ച്
ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം 2019ൽ യുഎഇയിലെത്തിയ വെങ്കിടാചലം, സമ്മാനം നേടിയെന്ന് അറിഞ്ഞപ്പോൾ തൻ്റെ കടങ്ങൾ വീട്ടുന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചിന്തിച്ചതെന്ന് പറയുന്നു. "അതെ, ഇതെല്ലാമാണ് യുഎഇയിലേക്ക് വരാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ," ജോലിയ്ക്കായി വിദേശത്തേക്ക് മാറാൻ തന്നെ നിർബന്ധിച്ച സാമ്പത്തിക സമ്മർദ്ദങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇപ്പോൾ തൻ്റെ പ്രധാന ശ്രദ്ധ കുടുംബത്തിന് ഒരു സുരക്ഷിതമായ ഭാവി ഉറപ്പാക്കുക എന്നതിലാണ്. "എൻ്റെ കുട്ടികളുടെ ഭാവി ഞാൻ സുരക്ഷിതമാക്കി. അവരുടെ വിദ്യാഭ്യാസം മാത്രമാണ് എൻ്റെ മനസ്സിലുള്ളത്," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത് എങ്ങനെ
ഒരു സഹപ്രവർത്തകന് സമ്മാനമടിച്ചതിനെ തുടർന്ന് 2018ലാണ് താൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് ഈ എഞ്ചിനീയർ വെളിപ്പെടുത്തി. അദ്ദേഹം ഇടയ്ക്ക് മാത്രമേ ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നുള്ളൂ. ഒരു രസകരമായ കാര്യം, പണത്തിനു പകരം ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്.
"ടിക്കറ്റ് വാങ്ങാൻ ഞാൻ എൻ്റെ ക്യാഷ് റിബേറ്റ് പോയിന്റുകൾ ഉപയോഗിക്കുമായിരുന്നു. ഞാൻ സ്വന്തം പണം ചെലവഴിച്ചിരുന്നില്ല," അദ്ദേഹം പറഞ്ഞു.
"ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം" എന്ന പ്രൊമോഷൻ സമയത്ത് ഒക്ടോബർ 30നാണ് താൻ വിജയിച്ച ടിക്കറ്റ് വാങ്ങിയതെന്നും വെങ്കിടാചലം പങ്കുവെച്ചു. അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത്, അതുകൊണ്ട് തന്നെ ഈ വലിയ സമ്മാനം മറ്റാരുമായും പങ്കിടേണ്ടതില്ല. "ഇതിന് പ്രത്യേക രീതികളൊന്നും ഇല്ല. മാസാവസാനത്തിൽ എനിക്കിഷ്ടപ്പെട്ട നമ്പർ ഞാൻ തിരഞ്ഞെടുത്തു, അത്രയേ ഉള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്നം യാഥാർത്ഥ്യമാകുന്നു
"എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് എന്തെങ്കിലും നേടുന്നത്," വെങ്കിടാചലം ഇപ്പോഴും അവിശ്വസനീയത്തോടെ പറഞ്ഞു. അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദിക്കാൻ വരുന്നുണ്ട്, അവരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുന്നു.
1992-ൽ അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്ഥാപിതമായ ബിഗ് ടിക്കറ്റ്, സാധാരണക്കാരെ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരാക്കുന്നതിലൂടെ പ്രശസ്തമായ യുഎഇയിലെ ഏറ്റവും പഴക്കമുള്ളതും ജനപ്രിയവുമായ റാഫിൾ നറുക്കെടുപ്പുകളിൽ ഒന്നാണ്.
