ചില മേഖലകളിൽ 12 ശതമാനം വരെ ശമ്പള വർധനവിന് സാധ്യതയുണ്ടെന്നും ഏജൻസിയുടെ മാനേജിംഗ് ഡയറക്ടർ ജയ ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഗതാഗത- ഭക്ഷ്യമേഖലകളിൽ 4 മുതൽ 12 ശതമാനംവരെ ശമ്പളവർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2018ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ടാക്സ് അക്കൗണ്ടന്റുമാർ, ഐ.ടി. ജീവനക്കാർ എന്നിവരുടെ നിയമനങ്ങളാണ് കൂടുതലായി നടന്നത്. എന്നാൽ 2019ൽ സെയിൽസ്, മാർക്കറ്റിംഗ്, സോഷ്യൽമീഡിയ, അക്കൗണ്ട്സ്, ഐടി മേഖലകളിലായിരിക്കും കൂടുതൽ നിയമനം നടക്കുക' - ജയ ഭാട്ടിയ പറഞ്ഞു. സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം, ഫുഡ് ആൻഡ് ബിവറേജസ് മേഖലകളിലും കൂടുതൽ നിയമനങ്ങൾ വേണ്ടിവരുമെന്നും അവർ പറഞ്ഞു.
advertisement
'കഴിഞ്ഞ രണ്ട് ദശകങ്ങളായി യുഎഇയിലെ കമ്പനികൾ അതിവേഗം വളരുകയാണ്. വളർച്ചാ വേഗത നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പലരും ചെലവ് ചുരുക്കലിന് പ്രാധാന്യം നൽകുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തൊഴിലവസരങ്ങളുടെ കാര്യത്തിൽ മെല്ലപ്പോക്കുണ്ടായി' - ഹരീഷ് ഭാട്ടിയ പറഞ്ഞു. 2018ൽ വിസ നിയന്ത്രണങ്ങളുടെ ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ തൊഴിൽമേഖലയുടെ വളർച്ചക്ക് സഹായകമാകും. യുഎഇയിലെ പണപ്പെരുപ്പനിരക്ക് 3-4 ശതമാനത്തിൽ തന്നെ നിലനിർത്താനാണ് സാധ്യത. ഇതും തൊഴിൽമേഖലക്ക് അനുകൂലമാകും.
സർവേയിലെ കണ്ടെത്തലുകൾ- പ്രവാസികൾ യുഎഇയിൽ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതുമായ കാലയളവ് വർധിച്ചിട്ടുണ്ട്. മികച്ച ജീവിതനിലവാരമാണ് ഇതിന് കാരണം. പ്രവാസികൾ ദീർഘകാല സ്ഥിരവാസികളായി മാറുന്ന സാഹചര്യത്തിൽ തൊഴിലുടമകളും അവരുടെ സമീപനത്തിൽമാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശമ്പളത്തോടൊപ്പം ഹൗസിംഗ് അലവൻസും വിദ്യാഭ്യാസ അലവൻസും ഉൾപ്പെടെയുള്ളവ നൽകുന്നുണ്ട്. മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക, മികച്ച പ്രവർത്തനത്തിന് ബോണസ്, ജോലിയിലെ പിരിമുറുക്കം കുറക്കുന്നതിനുള്ള കലാസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൊക്കെ തൊഴിലുടമകൾ ശ്രദ്ധ പുലർത്തുന്നു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തൊഴിലാളികൾക്ക് ശബളവർധനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഇത് തൊഴിലാളികള്‍ക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുകയും തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുകയും ചെയ്യുന്നു.