വേശ്യാവൃത്തിയിൽ നിന്ന് 13കാരിക്ക് മോചനം; രക്ഷകനായ കാമുകനും ജയിലിൽ

Last Updated:
ദുബായ്: വേശ്യാവൃത്തിയിലകപ്പെട്ട 13കാരിയെ പാകിസ്താനിയായ 'കാമുകൻ' രക്ഷപ്പെടുത്തി. വലിയ കുരുക്കിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും 25കാരനായ യുവാവ് ഇപ്പോൾ പീഡനകേസിൽ വിചാരണ നേരിടുകയാണ്. പെണ്‍കുട്ടിയുടെ സമ്മതത്തോടെ നിരവധി തവണ താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു. വേശ്യാലയം നടത്തിവന്ന പാകിസ്താൻകാരനും രണ്ടുയുവതികളും വിചാരണ നേരിടുകയാണ്.
പാകിസ്താനിയായ 49കാരനാണ് 13 വയസ് പ്രായമുള്ള പെൺകുട്ടിയെ വേശ്യാവൃത്തിക്കായി ദുബായിലെത്തിച്ചത്. പിതാവ് എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി യുഎഇയിലെത്തിയത്. ഇതിനുശേഷം പെൺകുട്ടിയെ വേശ്യാവൃത്തിക്കായി നിർ‌ബന്ധിച്ചു. നിരവധി തവണ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു. വഴങ്ങാതിരിക്കുമ്പോഴൊക്കെ പെൺകുട്ടിയെ ഇയാൾ വടി ഉപയോഗിച്ച് മർദിച്ചിരുന്നു. ദുബായിലെ അബു ഹെയിലിലാണ് ഇയാൾ വേശ്യാലയം നടത്തി വന്നിരുന്നത്. ഒപ്പം രണ്ട് പാക് യുവതികളുമുണ്ടായിരുന്നു. മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് 49കാരൻ വിചാരണ നേരിടുന്നത്.
advertisement
കഴിഞ്ഞ സെപ്തംബറിലാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. വേശ്യാലയത്തിലെ നിത്യസന്ദർശകനായ പാക് യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്നും ഇയാൾ ഉറപ്പ് നൽകി. തുടർന്ന് പെണ്‍കുട്ടിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പൊലീസിന് സന്ദേശമയച്ചു. സ്ഥലത്തെത്തിയ പൊലീസ് 23 കാരികളായ രണ്ട് യുവതികളെയും വേശ്യാലയം നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ നടത്തിപ്പുകാരൻ ശ്രമിച്ചതും മർദനവുമെല്ലാം ഇവരും പൊലീസിനോട് സമ്മതിച്ചു. തങ്ങളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം പാക് രൂപ നൽകിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
advertisement
ദിവസവും വ്യത്യസ്ത രാജ്യക്കാരായ 11 പുരുഷന്മാരുമായിവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴിനൽകി. പാകിസ്താനിലും യുഎിയിലും താൻ ബലാത്സംഗത്തിനിരയായതായും വഴങ്ങാതിരുന്നാൽ മർദനം പതിവായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, മദ്യം കഴിച്ചിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് 49കാരൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയെ വേശ്യാവൃത്തിക്കായാണ് യുഎഇയിലേക്ക് കൊണ്ടുവന്നതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വേശ്യാവൃത്തിയിൽ നിന്ന് 13കാരിക്ക് മോചനം; രക്ഷകനായ കാമുകനും ജയിലിൽ
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement