TRENDING:

ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി

Last Updated:

ഇതാദ്യമായല്ല മഹേഷ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മഹേഷ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം. മലയാളി വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനമാണ് ലഭിച്ചത്. സുഗന്ധി പിള്ള(40) എന്ന വീട്ടമ്മയ്ക്കാണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം ലഭിച്ചത്.
Sungandhi_pillai
Sungandhi_pillai
advertisement

ഭര്‍ത്താവ് മഹേഷ് ആണ് സുഗന്ധിയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. തന്റെ സഹപ്രവര്‍ത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാര്‍ എന്നിവരുമായി ചേര്‍ന്നു സുഗന്ധിയുടെ പേരില്‍ എടുത്ത 1750 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം എത്തിയത്. ഈ മാസം ഒന്നിനാണ് മഹേഷ് സുഗന്ധിയുടെ പേരിൽ ടിക്കറ്റ് എടുത്തത്.

ഇതാദ്യമായല്ല മഹേഷ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മഹേഷ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഓരോ തവണയും ഓരോരുത്തരായാണു ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. ഇത്തവണ തന്റെ ഊഴം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ മഹേഷ് ടിക്കറ്റ് എടുക്കുകയായിരുന്നു. സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പില്‍ അബുദാബിയിലെ ഇന്ത്യക്കാരനായ ധനശേഖര്‍ ബാലസുന്ദരത്തിന് ആഡംബര മോട്ടോര്‍ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

advertisement

കോടിപതിയായത് അമ്മയോട് പോലും പറഞ്ഞില്ല; ഓട്ടോ ഓടിച്ച് ഇനിയും ഇവിടെത്തന്നെ ഉണ്ടാകും; കോടീശ്വരന്റെ പത്രാസ് ഇല്ലാതെ

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഓണം ബമ്പർ നേടിയ ഭാഗ്യവാനെ തേടിയുള്ള അന്വേഷണങ്ങൾ അവസാനിച്ചു.  എറണാകുളം മരട് സ്വദേശിയും  ഓട്ടോ ഡ്രൈവറുമായ ജയപലനാണ് 12 കോടി സമ്മാനത്തിനർഹമായ ടിക്കറ്റിന്‍റെ ഉടമ. ലോട്ടറി ടിക്കറ്റ് ജയപാലൻ ബാങ്കിനു കൈമാറി. വലിയ തുക  തൻറെ അക്കൗണ്ടിലേക്ക് എത്തുമ്പോഴും  തനിക്കും കുടുംബത്തിനും ഒരു മാറ്റവും ഉണ്ടാകില്ല എന്ന് ജയപാലൻ പറയുന്നു. മനപ്പൂർവമാണ് ഒരു ദിവസം വൈകി കാര്യങ്ങൾ പുറത്ത് പറഞ്ഞത്. തൻറെ അമ്മയോട് പോലും  ലോട്ടറി അടിച്ച വിവരം പറഞ്ഞില്ല.

advertisement

എല്ലാ കാര്യങ്ങളും  ശരിയായ വഴിയിൽ നടക്കട്ടെ എന്നു മാത്രം കരുതി. മറ്റൊരാൾ  തൻറെ ടിക്കറ്റിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് വാർത്തകളിൽ നിറയുമ്പോഴും ജയപാലനു കുലുക്കം ഒന്നുമുണ്ടായില്ല. പകരം  അത് വാർത്തയായി തന്നെ കാണുകയായിരുന്നു. ടിക്കറ്റ് തൻറെ കൈവശം ഉള്ളപ്പോൾ  മറ്റൊന്നും ഒന്നും പേടിക്കാനില്ലന്ന്  അറിയാമായിരുന്നുവെന്നും  ജയപാലൻ കൂട്ടിച്ചേർക്കുന്നു.  ഞായറാഴ്ചത്തെ അവധിദിനം കഴിഞ്ഞു തിങ്കളാഴ്ച ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ ബാങ്കും ഞെട്ടി. വലിയ തുകയുമായി ഒരാൾ രാവിലെ എത്തുമെന്ന് അവരും കരുതിയില്ല.

advertisement

നറുക്കെടുപ്പ് കഴിഞ്ഞ മുതൽ വലിയ ചർച്ചകളും അന്വേഷണങ്ങളുമാണ് ഓണം ബമ്പർ ഭാഗ്യവനെ ചൊല്ലി നടന്നത്. ഈ മാസം പത്തിനാണ് താൻ ലോട്ടറി എടുത്തതെന്ന് ജയപാലൻ വ്യക്തമാക്കി. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്‍റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നെന്നും ജയപാലൻ പറഞ്ഞു.

Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

advertisement

മീനാക്ഷി ലോട്ടറീസിന്‍റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റാണ് ഇതെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു. എന്നാൽ ഈ ഭാഗ്യവാനെ കണ്ടെത്താൻ കഴിഞ്ഞില്ല. നറുക്കെടുപ്പിന് പിന്നാലെ നിരവധിപ്പേരെ വിജയികളായി ചിത്രീകരിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു.

ജയപാലൻ ആണ് വിജയ് എന്ന വാർത്ത പുറത്തുവന്നതോടെ ഇവിടെ നിരവധി പേരാണ് ആണ് മരടിലെ വീട്ടിലേക്ക് എത്തിയത്  . ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും അനുമോദനങ്ങളും ആയി മരട് പനോരമ നഗറിലെ വീട്ടിലേക്ക് രാത്രിയും എത്തുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു വൈകുന്നേരം കൊണ്ടുതന്നെ ജയപാലൻ നാട്ടിലെ മിന്നും താരമായി മാറി കഴിഞ്ഞു. മാധ്യമ പ്രവർത്തകരുടെയും വലിയ ഒഴുക്കാണ്  മരടിലേക്ക് ഉണ്ടായത്. ഫ്ളാഷ് ലൈറ്റുകൾക്കും ക്യാമറകൾക്കും മൈക്കിനു മുന്നിൽ  ജയപാലൻ തൻറെ അനുഭവവും ജീവിതവും പങ്കുവച്ചു. ജയപാലനൊപ്പം അദ്ദേഹത്തിൻറെ ഓട്ടോറിക്ഷയും  താരമായി. എത്ര പണം കയ്യിൽ വന്നാലും ഈ നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചു തന്നെ  ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നു തന്നെയാണ്  ജയപാലൻറെ ഏറ്റുപറച്ചിൽ.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി
Open in App
Home
Video
Impact Shorts
Web Stories