TRENDING:

Accident | മക്കയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Last Updated:

മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം ഉണ്ടായത്.
Dead-body
Dead-body
advertisement

റൈഹാനത്താണ് അബ്ദുറഹിമാന്‍റെ ഭാര്യ. റഹീഫബി, ആഷിഫ, റാഷിദ എന്നിവർ മക്കളും റുബാസ് അലി മരുമകനുമാണ്. അബ്ദുള്ള, അബ്ദുള്‍ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ എന്നിവർ സഹോദരങ്ങളാണ്.

മലയാളി യുവാവിനെ സൗദിയില്‍ ജോലി സ്ഥലത്തിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ സൗദിയിലെ (Saudi Arabia) ജോലി സ്ഥലത്തിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേതില്‍ രാജേഷി (39)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്മാമിലെ ജോലി സ്ഥലത്തിന് സമീപത്താണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

advertisement

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു രാജേഷ്. എന്നാൽ കഴിഞ്ഞ കറേ കാലമായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. താമസ സ്ഥലത്തുനിന്ന് പോയ ഇയാളെക്കുറിച്ച് സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരും അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ജോലി സ്ഥലത്തിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സൗദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Accident | മക്കയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories