ലോകത്താദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. അബുദാബി എയര്‍പോര്‍ട്സ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) എന്നിവര്‍ചേര്‍ന്നാണ് ഞായറാഴ്ച ഈ പദ്ധതിയാരംഭിച്ചത്.
ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി പ്രകാരം സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം പകര്‍ത്തി അവര്‍ക്ക് യാത്രാ അനുമതിയുണ്ടോയെന്ന് സ്ഥിരീകരിക്കും.ഇതേവിവരങ്ങള്‍ ബോര്‍ഡിങ്ങിനു മുന്‍പായും ഉപയോഗിക്കും. ഇതിനാല്‍ യാത്രക്കാര്‍ രേഖകള്‍ ഹാജരാക്കേണ്ട ആവശ്യം ഒഴിവാകും. യാത്രാരേഖകൾ നേരിട്ട് ഹാജരാക്കുകയോ ,എയർപോർട്ട് ജീവനക്കാരുമായി നേരിട്ട് ഇടപെടുകയോ ചെയ്യാതെ ഇതുവഴി വഴി വിമാനയാത്ര സാധ്യമാക്കാനാവും.
advertisement
നിര്‍മിതബുദ്ധിയിലൂടെ ഗതാഗതരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതില്‍ വിദഗ്ധരായ നെക്സ്റ്റ് 50-മായി സഹകരിച്ച് വ്യോമയാനസുരക്ഷ വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.വിവിധഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.