TRENDING:

യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്രചെയ്യുന്നവർക്ക്​ മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ

Last Updated:

എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ്​ ഉചിതമെന്ന്​ എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശവുമായി എയർ ഇന്ത്യ​. എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ്​ ഉചിതമെന്ന്​ എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു. മാസ്ക്​ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്​. നാട്ടിലെത്തിയാൽ ആരോഗ്യ നില സ്വയം പരിശോധിക്കണം.
എയർ ഇന്ത്യ
എയർ ഇന്ത്യ
advertisement

കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്​. 12 വയസിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക്​ വിധേയരാകണം.

Also Read- മാസ്ക് നിര്‍ബന്ധം, പുതുവത്സരാഘോഷം രാത്രി ഒരുമണിവരെ; നിയന്ത്രണം കടുപ്പിച്ച് കർണാടക

അതേസമയം, ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്‌ലന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ യാത്രക്കാര്‍ക്കാണ് പരിശോധന ബാധകമാവുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്രചെയ്യുന്നവർക്ക്​ മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories