കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ സൗദിയിൽ തകർത്തിട്ടു. ഇറാന്റെ 15 ഡ്രോണുകളാണ് തകർത്തെറിഞ്ഞത്. ടെഹ്റാന്റെ അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലും ഇറാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണമുണ്ടായിരുന്നു. ഇറാനിൽ നിന്ന് പതിച്ച പത്തോളം ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തു. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന്റെ സമുദ്രാർത്തിയിൽ പതിച്ചപ്പോൾ രണ്ടെണ്ണം ജനവാസമില്ലാത്ത സ്ഥലങ്ങളിലാണ് വീണത്.
advertisement
സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് വിമാനത്താവളം താത്ക്കാലികമായി അടച്ചു.
