അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. എബിവിപിയാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകിയത്. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ (CUBAA) എന്ന
സംഘടന മെയ് 25 ന് ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ നടത്തിയ അന്തർ കലാലയ ഡാൻസ് മത്സരം ഓർമ്മച്ചുവടുകൾ സീസൺ 2-വിലാണ് ഷാഹിദ് അഫ്രീദിയും മറ്റൊരു താരമായ ഉമർ ഗുല്ലും എത്തിയത്.
വിവേക് ജയകുമാർ പ്രസിഡൻ്റും ആദർശ് നാസർ ജനറൽ സെക്രട്ടറിയും റിസ്വാൻ മൂപ്പൻ ജോയിൻ്റ് സെക്രട്ടറിയുമായ പൂർവവിദ്യാർത്ഥി സംഘടനയാണ് കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലൂമിനി. പരിപാടിയിലെ ഷാഹിദ് അഫ്രീദിയുടെ സാന്നിധ്യം വിവാദമായതോടെ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങൾ ക്ഷണിക്കാതെയും അറിയിക്കാതെയും തങ്ങളുടെ പരിപാടിയിലേക്ക് 'വലിഞ്ഞു കയറി വരികയായിരുന്നു' എന്നാണ് സംഘാടകർ വിശദീകരണം നൽകിയത്.
advertisement
സംഘാടകസമിതിയുമായി ബന്ധപ്പെട്ടവർ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്നതും സംസാരിക്കാനായി മൈക്ക് നൽകുന്നതുമായ പരിപാടിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനടെയാണ് സംഘാടകർ ഇങ്ങനെയയൊരു വാദം നിരത്തിയതെന്നതും ശ്രദ്ധേയം.
ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മള സ്വീകരണം എന്ന പേരിൽ ചില പാക് മാധ്യമങ്ങളും ഈ സംഭവം ആഘോഷമാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഫ്രീദിയുടെയടക്കം മുൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ലത്തീഫ്, ഷോയിബ് അക്തർ, ബാസിത് അലി എന്നിവരുടേതുൾപ്പെടെ 15 പാകിസ്ഥാൻകാരുടെ ചാനലുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. അഫ്രീദിയുടെ എക്സ് അക്കൌണ്ടും ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.