തെരഞ്ഞെടുക്കപ്പെടുന്ന 30 വനിതകൾ മെക്കയ്ക്കും മദീനയ്ക്കും ഇടിയിലോടുന്ന ബുള്ളറ്റ് ട്രെയിൻ ഓടിക്കും. ഒരു വർഷം നീളുന്ന പരിശീലനത്തിന് ശേഷമായിരിക്കും ട്രെയിൻ ഓടിക്കാൻ അവസരം ലഭിക്കുക. സ്പാനിഷ് റെയിൽവേ ഓപ്പറേറ്റർ റെൻഫെയാണ് അപേക്ഷകരെ ക്ഷണിച്ചത്. അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും ഓൺലൈൻ വിലയിരുത്തൽ പ്രകാരം ഉദ്യോഗാർത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറയ്ക്കാനായെന്നും ബാക്കിയുള്ള നടപടിക്രമങ്ങൾ മാർച്ച് പകുതിയോടെ പൂർത്തിയാക്കുമെന്നും റെൻഫെ അറിയിച്ചു.
തങ്ങളുടെ പ്രാദേശിക ബിസിനസിൽ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ഉത്സുകരാണെന്ന് പറഞ്ഞ റെൻഫെ, നിലവിൽ സൗദി അറേബ്യയിൽ ട്രെയിനുകൾ ഓടിക്കാൻ 80 പുരുഷന്മാരെ നിയമിക്കുന്നതായും കൂടാതെ 50 പേരെ കൂടി നിയമിക്കുമെന്നും വ്യക്തമാക്കി.
advertisement
കർശനമായ ലിംഗ വേർതിരിവും നിയമങ്ങളും നിലനിന്നതിനാൽ സൗദി സ്ത്രീകളുടെ ജോലി അവസരങ്ങൾ അടുത്തിടെ വരെ അധ്യാപക, മെഡിക്കൽ മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. 2018 വരെ രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കാൻ പോലും അനുവാദമില്ലായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം ഇരട്ടിയാക്കാൻ സഹായിച്ചു. 33 ശതമാനമായാണ് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചത്.
എന്നാൽ രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം ഇപ്പോഴും പുരുഷന്മാരുടെ പകുതിയോളം ആണ്, 34.1 ശതമാനം, സ്ത്രീ തൊഴിലില്ലായ്മ പുരുഷന്മാരേക്കാൾ മൂന്നിരട്ടി കൂടുതലുമാണ്, 21.9 ശതമാനം. വരും നാളുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ വനിതകൾക്കായി സൃഷ്ടിക്കപ്പെടാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.
വനിതാ അവകാശ പ്രവർത്തകർക്കെതിരായ നടപടികളും സൗദി മാധ്യമപ്രവർത്തൻ ജമാൽ ഖഷോഗിയുടെ കൊലപാതകവും പശ്ചാത്യ രാജ്യങ്ങൾ സൗദിക്കെതിരെ ഉയർത്തിക്കാട്ടുമ്പോൾ, ലിംഗ സമത്വത്തിലേക്കുള്ള പുതിയ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗദി മറുപടി നൽകുന്നത്.
English Summary: A job advertisement to recruit 30 female train drivers in Saudi Arabia has attracted 28,000 applicants, highlighting the scale of pent up demand as the kingdom opens up more opportunities to women.