advertisement

Saudi Arabia | റെഡ് ഹാർട്ടും റോസും വേണ്ട; സൗദിയിൽ മെസേജ് അയക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ രണ്ട് വർഷം തടവും ഒരുലക്ഷം റിയാൽ പിഴയും

Last Updated:

മെസേജ് അയയ്ക്കുമ്പോൾ ലൈംഗിക അർത്ഥം വരുന്ന ചിഹ്നങ്ങളും പരാമർശങ്ങളും ഉണ്ടായാൽ അത് പീഡനം എന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരും

Red-heart
Red-heart
റിയാദ്: സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് (Red Heart), റോസ് (Rose) ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി അറേബ്യ (Saudi Arabia). മെസേജും കമന്‍റും ലഭിക്കുന്നവർ പരാതിപ്പെട്ടാലാണ് ഇത് കുറ്റകൃത്യമായി കണക്കാക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തും. ഒരു ചാനൽ പരിപാടിക്കിടെ സൗദി ആന്‍റി ഫ്രോഡ് അസോസിയേഷൻ അംഗവും ഐടി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഇക്കാര്യം അറിയിച്ചത്.
ചില സാഹചര്യത്തിൽ റെഡ് ഹാർട്ട്, റോസ് ചിഹ്നങ്ങൾ ചിഹ്നങ്ങൾ മെസേജ് സ്വീകരിക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് കുത്ബി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ അവരെ (മാനസികമായി) ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ പുരുഷനായാലും സ്ത്രീയായാലും കർശന നടപടി സ്വീകരിക്കുമെന്നും കുത്ബി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സന്ദേശം അയയ്ക്കുമ്പോഴും പോസ്റ്റുകളിൽ കമന്‍റിടുമ്പോഴും, ലൈംഗിക അർത്ഥം വരുന്ന ചിഹ്നങ്ങളും പരാമർശങ്ങളും ഉണ്ടായാലും അത് പീഡനം എന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരും. ശരീരത്തിൽ സ്പർശിക്കുന്നതുപോലെ തന്നെ നവമാധ്യമങ്ങളിലെ സന്ദേശങ്ങളും കമന്‍റുകളും തെറ്റായ ഇമോജികൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. അതേസമയം തെറ്റായ സാഹചര്യത്തിലല്ലാതെ രണ്ട് വ്യക്തികൾ തമ്മിൽ ഇത്തരം ഇമോജികളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കുത്ബി വ്യക്തമാക്കി.
advertisement
Expat passes away |പുതിയ വിസയില്‍ രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാമില്‍ (Dammam) പ്രവാസി മലയാളി ഹൃദയാഘാതം (heart attack) മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റാണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ ഷുഹൈബ് കബീര്‍ (36) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഷുഹൈബ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്.
പുതിയ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ ഷുഹൈബ് ഫെബ്രുവരി 7നാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്.
advertisement
ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്. ഷാമില നാല് മാസം ഗര്‍ഭിണിയുമാണ്. ദമ്മാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി.കെ. മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia | റെഡ് ഹാർട്ടും റോസും വേണ്ട; സൗദിയിൽ മെസേജ് അയക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ രണ്ട് വർഷം തടവും ഒരുലക്ഷം റിയാൽ പിഴയും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement