TRENDING:

COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്

Last Updated:

അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കിയാൽ മാനേജിങ് ഡയറക്ടർ നിർദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മസ്ക്കറ്റ്: ഒമാനില്‍ മലയാളിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ മാർച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇയാളെ ആശുപത്രിയിൽ ചികിത്സ നൽകി. ഇവിടെ എടുത്ത സാംപിളുകളുടെ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement

മലയാളിയുടേത് അടക്കം ഒൻപത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 48 ആയി.

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

advertisement

മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് യാത്ര ചെയ്തത്. അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കിയാൽ മാനേജിങ് ഡയറക്ടർ നിർദേശിച്ചു. 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും. ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിൽ.

advertisement

//

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്
Open in App
Home
Video
Impact Shorts
Web Stories