രാജ്യത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നത്. കർഫ്യു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സല്‍മാൻ രാജാവാണ് പുറത്തിറക്കിയത്. സൗദിയിൽ കഴിഞ്ഞ ദിവസം മാത്രം 119 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി ഉയർന്നിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും സൗദിയിലാണ്.
ഇതിന് പിന്നാലെയാണ് വൈറസ് വ്യാപനം ചെറുക്കാൻ കർഫ്യു പോലെയുള്ള നിയന്ത്രണങ്ങളിലേക്ക് ഭരണകൂടം കടന്നത്. സ്വന്തം സുരക്ഷയെക്കരുതി സ്വദേശികളും വിദേശികളും അടക്കം എല്ലാവരും കര്‍ഫ്യു സമയങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
advertisement
കർഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവിൽ-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ കുവൈറ്റിലും അനിശ്ചിത കാല കർഫ്യു പ്രഖ്യാപിച്ചിരുന്നു.
You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]