TRENDING:

ദുബായ് രാജ്യാന്തര വിമാനത്താവളം ഇനി ചരിത്രത്തിലേക്ക്

Last Updated:

ദുബായിലെ പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെയാകും ഇത് നടപ്പിലാക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായിയുടെ ചരിത്രത്തിന്റെ ഭാഗവും പ്രവാസികൾക്ക് ഏറെ ഗൃഹാതുരത്വം നൽകുന്നതുമായ ദുബായ് രാജ്യാന്തര വിമാനത്താവളം(DXB) 2032 ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.
News18
News18
advertisement

നിലവിൽ ദുബായിയുടെ ഹൃദയഭാഗത്താണിത് പ്രവർത്തിക്കുന്നത്. ദുബായിലെ പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെയാകും ഇത് നടപ്പിലാക്കുക.

ദുബായ് നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ തീരുമാനം. 29 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്താണ് ദുബായ് (DXB) സ്ഥിതി ചെയ്യുന്നത്.

DXB എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതയാണ് പ്രധാന ചർച്ച.

നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കി ഒരു ഡാറ്റാ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി തിരഞ്ഞെടുക്കേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം.

advertisement

ഭാവിയിൽ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാർബൺ മിശ്ര ഉപയോഗം രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യമുണ്ട്.

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളിൽ DXB സിഇഒ പോൾ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാന്യം വ്യക്തമാക്കിയിരുന്നു.

ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദുബായിയുടെ വികസനത്തിൽ DXB യുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശിൽപ സംബന്ധമായ സവിശേഷതകൾ സംരക്ഷിക്കണമെന്നും നിർദേശിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് രാജ്യാന്തര വിമാനത്താവളം ഇനി ചരിത്രത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories