TRENDING:

Dubai Police | പെരുന്നാള്‍ ആഘോഷം; പടക്കം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

Last Updated:

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ദുബായ് പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു.
advertisement

നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും തീപിടിത്തമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികള്‍ അപകടകരമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രതാ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മ്മിക്കുന്നതും യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്.

Jumat-Ul-Vida | ഇന്ന് ജുമാത്-ഉൽ-വിദ; റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയുടെ പ്രാധാന്യമെന്ത്?

advertisement

ഈദ്-ഉൽ-ഫിത്തറിന് (Eid al-Fitr) മുമ്പുള്ള റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ജുമാത്-ഉൽ-വിദ (Jumat-Ul-Vida). വിശുദ്ധ ഖുർആന്റെ (Holy Quran) അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്നാണ് ഇതിനർഥം. ഈ വർഷത്തെ ജുമാത്-ഉൽ-വിദ ഏപ്രിൽ 28 വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. ഏപ്രിൽ 29 വെള്ളിയാഴ്ച വൈകുന്നേരം അവസാനിക്കും. സർക്കാരും ചില സ്ഥാപനങ്ങളുമെല്ലാം ജുമാത്ത്-ഉൽ-വിദ ഒരു ഓപ്ഷണൽ അവധി ദിനമായാണ് കണക്കാക്കുന്നത്. മുസ്ലീം കുടുംബങ്ങൾ വളരെ ആവേശത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. സർവ്വശക്തനോട് പ്രാർത്ഥിക്കുകയും ആശംസകൾ കൈമാറാൻ പരസ്പരം വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യുന്ന ദിവസം കൂടിയാണിത്.

advertisement

ചരിത്രം, ആഘോഷം

ഇസ്ലാമിക പാരമ്പര്യവും വിശ്വാസവും അനുസരിച്ച് ഈ ദിവസം ഒരു ദൈവദൂതൻ പള്ളി സന്ദർശിക്കുകയും ഇമാമിനെ കേൾക്കുകയും ചെയ്യുന്നു. ജുമാത്-ഉൽ-വിദയുടെ അന്ന് രാവിലെ തന്നെ മറ്റ് ജോലികൾ ചെയ്യും മുൻപ് ആരാധനയ്ക്ക് പോകുന്ന വ്യക്തികൾക്ക് അവരുടെ പ്രയത്നത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. മസ്ജിദുകളിൽ ഈ ദിവസം വലിയ സമ്മേളനങ്ങളും ഉണ്ടാകും. വിശ്വാസികൾ വീടുകളിൽ ഖുർആൻ പാരായണം ചെയ്യും. അവർ മതപരമായ മറ്റ് ആചാരങ്ങളിൽ മുഴുകുകയും ദരിദ്രർക്കും ഭക്ഷണം നൽകുകയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ദിവസം കൂടിയാണിന്ന്.

advertisement

പ്രാധാന്യം

വെള്ളിയാഴ്ച നിസ്കാരങ്ങൾ വീഴ്ച വരുത്താതെ ചെയ്താൽ അള്ളാഹു പാപമോചനം നൽകുമെന്നാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. എങ്കിലും ജുമാത്-ഉൽ-വിദ ആഘോഷിക്കുന്ന വെള്ളിയാഴ്ച ഒരൽപം പ്രത്യേകതയുള്ളതാണ്. ഈ ദിവസം വിശുദ്ധ ഖുർആൻ വായിക്കുന്നത് സർവ്വശക്തനിൽ നിന്നുള്ള അനുഗ്രഹം ലഭിക്കാൻ കാരണമാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഈ ദിവസം വിശ്വാസികൾക്ക് ഒത്തുചേരുന്നതിനായി പള്ളികൾക്ക് പുറത്ത് ടെന്റുകൾ സ്ഥാപിക്കാറുണ്ട്. ഐശ്വര്യത്തിനും ലോകസമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളും

ജുമാത്-ഉൽ-വിദയോട് അനുബന്ധിച്ച് നടക്കും. ആഘോഷങ്ങൾ കഴിഞ്ഞാൽ കുടുംബങ്ങൾ വീടുകളിൽ വിരുന്നൊരുക്കും. മതപരമായ കടമകൾ ഒരിക്കലും മറക്കരുതെന്ന് മുസ്ലീം മതവിശ്വാസികളെ ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണ് ഇന്ന്.

advertisement

എന്താണ് റമദാൻ?

ഇസ്ലാമിക കലണ്ടർ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാന്‍ (Ramadan) ആഘോഷിക്കുന്നത്. ഇസ്ലാം മത വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന മാസമാണിത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനമാണ് ഈ വിശുദ്ധ മാസത്തിന്റെ പ്രത്യേകത. മുസ്ലീം വിശ്വാസികളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന മാസമാണിത്. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന ഉപവാസം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യാസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. പുണ്യമാസത്തിലെ ആഘോഷങ്ങളില്‍ ഉപവാസത്തിന് വിശ്വാസവുമായി ബന്ധപ്പെട്ട് വലിയ പ്രധാന്യമുണ്ട്. റമദാൻ മാസത്തിൽ, ആളുകൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും കഴിക്കാതെ വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഇഫ്താർ (Iftar) നോമ്പ് തുറക്കൽ നടത്തുന്നു. ഈ വർഷം റമദാൻ നോമ്പ് ഏപ്രിൽ 2നാണ് ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Dubai Police | പെരുന്നാള്‍ ആഘോഷം; പടക്കം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ
Open in App
Home
Video
Impact Shorts
Web Stories