TRENDING:

ദുബായ് - ഷാര്‍ജ ജലഗതാഗതം പുനരാരംഭിക്കുന്നു; സര്‍വീസ് ഓഗസ്റ്റ് 4 മുതല്‍

Last Updated:

അല്‍ഗുബൈബ് സ്റ്റേഷന്‍ മുതല്‍ ഷാര്‍ജയിലെ അക്വേറിയം സ്റ്റേഷന്‍ വരെയുള്ള യാത്രയ്ക്ക് ഏകദേശം 35 മിനിറ്റെടുക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിൽ ജലഗതാഗത സര്‍വ്വീസ് പുനരാരംഭിക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓഗസ്റ്റ് 4 മുതലാണ് ദുബായ് ഫെറി സര്‍വീസ് ആരംഭിക്കുക. 2020 മുതല്‍ ഈ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.
ദുബായ് ഷാർജ ഫെറി
ദുബായ് ഷാർജ ഫെറി
advertisement

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പ്രതിദിനം എട്ട് മറൈന്‍ ട്രിപ്പുകളാണ് നടത്തുക. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 6 ട്രിപ്പുകളും ഉണ്ടായിരിക്കും.

ദുബായിയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ആദ്യ ജലഗതാഗത സര്‍വീസ് ആണിത്. ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ ദുബായിലെ അല്‍ഗുബൈബ മറൈന്‍ സ്റ്റേഷനും ഷാര്‍ജയിലെ അക്വേറിയം മറൈന്‍ സ്റ്റേഷനുമിടയിലാണ് സര്‍വീസ് നടത്തുന്നത്.

ദുബായ്-ഷാര്‍ജ സഹകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫെറി സര്‍വ്വീസ് അവതരിപ്പിച്ചത്. അല്‍ഗുബൈബ് സ്റ്റേഷന്‍ മുതല്‍ ഷാര്‍ജയിലെ അക്വേറിയം സ്റ്റേഷന്‍ വരെയുള്ള യാത്രയ്ക്ക് ഏകദേശം 35 മിനിറ്റെടുക്കും. പ്രവൃത്തി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് രാവിലെ 7 മണിയ്ക്കും 8.30നുമാണ് സര്‍വീസുള്ളത്. ദുബായില്‍ നിന്ന് രാവിലെ 7.45 ന് ഫെറി പുറപ്പെടും.

advertisement

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ പ്രതിദിനം ആറ് സര്‍വീസുകളാണ് ഉണ്ടായിരിക്കുക. ഉച്ചയോടെയാണ് ഈ സര്‍വ്വീസ് ആരംഭിക്കുക. ഉച്ചയ്ക്ക് 2 മണി, 4 മണി, 6 മണി എന്നീ സമയങ്ങളില്‍ ഫെറി സര്‍വീസ് ഷാര്‍ജയില്‍ നിന്ന് പുറപ്പെടും. ദുബായില്‍ നിന്നുള്ള ഫെറി സര്‍വ്വീസ് ഉച്ചയ്ക്ക് 3 മണി, 5 മണി, 8 മണി എന്നീ സമയങ്ങളിലായിരിക്കും പുറപ്പെടുക.

ടിക്കറ്റ് നിരക്ക് സില്‍വർ ക്ലാസ്സിന് 15 ദിര്‍ഹവും ഗോള്‍ഡ് ക്ലാസ്സിന് 25 ദിര്‍ഹവുമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും. സ്റ്റേഷനിലെ കസ്റ്റമര്‍ സര്‍വ്വീസ് ഡെസ്‌കില്‍ ടിക്കറ്റിന്റെ പണം അടയ്ക്കാം. അല്ലെങ്കില്‍ ആര്‍ടിഎ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാവുന്നതുമാണ്.

advertisement

2019 ജൂലൈ 27 നാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഫെറി സര്‍വ്വീസ് ആരംഭിച്ചത്. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനും ഷാര്‍ജയിലെ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കുമുള്ള യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ ഫെറി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് - ഷാര്‍ജ ജലഗതാഗതം പുനരാരംഭിക്കുന്നു; സര്‍വീസ് ഓഗസ്റ്റ് 4 മുതല്‍
Open in App
Home
Video
Impact Shorts
Web Stories