TRENDING:

പ്രതിവർഷം 1000 പൈലറ്റുമാർ; ദുബായിൽ എമിറേറ്റ്സിന് പുതിയ പരിശീലനകേന്ദ്രം തുറന്നു

Last Updated:

എയർബസ് എ350, ബോയിങ് 777 എക്സ് എന്നീ അത്യാധുനിക വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർക്കാണ് പരിശീലനം നൽകുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: പ്രതിവർഷം 1000 പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ശേഷിയുള്ള അത്യാധുനിക പരിശീലന കേന്ദ്രം എമിറേറ്റ്‌സ് എയർലൈൻസ് ദുബായിൽ തുറന്നു. 63,318 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കേന്ദ്രത്തിൽ എയർബസ് എ350, ബോയിങ് 777 എക്സ് എന്നീ അത്യാധുനിക വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർക്കാണ് പരിശീലനം നൽകുക.
News18
News18
advertisement

ഈ വർഷം എമിറേറ്റ്‌സ് എയർലൈൻസും വിമാനത്താവള ഓപ്പറേറ്റർമാരായ ഡനാറ്റയും ചേർന്ന് ആകെ 17,300 ജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 150 നഗരങ്ങളിൽ തൊഴിൽ മേളകൾ നടത്തും. പൈലറ്റ്, കാബിൻ ക്രൂ, എൻജിനീയറിങ്, കൊമേഴ്‌സ്യൽ സെയിൽസ്, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡിലിങ്, കാറ്ററിങ്, ഐ.ടി., മാനവശേഷി വിഭാഗം, ഫിനാൻസ് ഉൾപ്പെടെ 350 വിഭാഗങ്ങളിലായിരിക്കും നിയമനങ്ങൾ നടത്തുക. നിലവിൽ എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിൽ 1.21 ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രതിവർഷം 1000 പൈലറ്റുമാർ; ദുബായിൽ എമിറേറ്റ്സിന് പുതിയ പരിശീലനകേന്ദ്രം തുറന്നു
Open in App
Home
Video
Impact Shorts
Web Stories