TRENDING:

Murder | കൂടെ താമസിക്കുന്ന യുവതിയെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; യുവാവ് പിടിയില്‍

Last Updated:

വഴക്കിനിടെ യുവാവ് യുവതിയെ ജനാല വഴി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനാമ: ബഹ്റൈനില്‍ (Bahrain) ഒരുമിച്ച് താമസിക്കുന്ന യുവതിയെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ (murder) പ്രവാസി (Expat) പിടിയില്‍. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ യുവാവ് യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. വഴക്കിനിടെ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയെ താഴേക്ക് എറിയുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. വഴക്കിനിടെ യുവതിയെ ജനാല വഴി താഴേക്കെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ ചുമത്തി. പ്രതിയെ റിമാന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.

Also Read-Murder of Maid| വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്

advertisement

Malayali Child died | കളിക്കുന്നതിനിടെ പരിക്കേറ്റ മലയാളി പെൺകുട്ടി ഖത്തറിൽ മരിച്ചു

ദോഹ: കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി ഖത്തറിൽ മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് (4) ആണ് മരിച്ചത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാര സ്വദേശിയാണ് ആരിഫ് അഹമ്മദ്.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു ഐസ. മൂന്ന് ദിവസം മുമ്പാണ് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടെ കുട്ടിക്ക് പരുക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

advertisement

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Murder | കൂടെ താമസിക്കുന്ന യുവതിയെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; യുവാവ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories