കഴിഞ്ഞ 10 വർഷമായി താൻ ഭാഗ്യ പരീക്ഷണം നടത്തുകയാണെന്നും ഈ കാലയളവിനുള്ളിൽ കുറഞ്ഞത് ഒരു നൂറ് ടിക്കറ്റ് എങ്കിലും താൻ എടുത്തിട്ടുണ്ടാകും എന്നും ആഷിഖ് പ്രതികരിച്ചു. ആഷിഖ് വാങ്ങിയ ആറ് ടിക്കറ്റ് ആണ് ഇത്തവണ നറുക്കെടുപ്പിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ് 1000 ദിർഹത്തിന് 6 ടിക്കറ്റുകൾ വാഗ്ദാനം ചെയ്തപ്പോൾ വാങ്ങിയതാണ് ഇവ. ജനുവരി 29ന് ഓൺലൈനിലൂടെ വാങ്ങിച്ച 456808 എന്ന ടിക്കറ്റാണ് ആഷിക്കിന് ഈ തകർപ്പൻ സമ്മാനം നേടിക്കൊടുത്തത്.
advertisement
ആഷിഖിനെ ഷോ ഹോസ്റ്റുകളായ റിച്ചഡും ബൗച്രയും സന്തോഷവാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം വിശ്വാസം തോന്നിയില്ലെന്നും പിന്നീട് സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കടുംബത്തെ വിളിച്ചും സന്തോഷം പങ്കുവെച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും 2 സഹോദരിമാരും അടങ്ങുന്നതാണ് ആഷിഖിന്റെ കുടുംബം.
Location :
New Delhi,Delhi
First Published :
February 06, 2025 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അടിച്ചു മോനേ...! യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 മില്യൺ ദിർഹം സമ്മാനം