TRENDING:

താപനില ഉയരുന്നു; വെള്ളിയാഴ്ച പ്രാര്‍ത്ഥന 10 മിനിറ്റായി ചുരുക്കാന്‍ യുഎഇ

Last Updated:

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് അധികൃതർ ഈ നിർദ്ദേശം നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് വേനൽചൂട് കനത്തതോടെ പള്ളികളിലെ ജുമഅ പ്രഭാഷണങ്ങളും പ്രാർത്ഥനകളും 10 മിനിറ്റായി ചുരുക്കാൻ യു.എ.ഇ. ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് അധികൃതർ നിർദേശം നൽകി. ജൂൺ 28 വെള്ളിയാഴ്ച മുതൽ ഒക്ടോബർ മാസം വരെയാണ് ഈ നിയന്ത്രണം. യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് അധികൃതർ ഈ നിർദ്ദേശം നൽകിയത്.
advertisement

വിശ്വാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇസ്‌ലാമിക ആചാരങ്ങൾക്ക് അനുസൃതമായാണ് സമയം ക്രമീകരിച്ചതെന്ന് അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് അറിയിച്ചു. കനത്ത ചൂട് പരിഗണിച്ച് ജൂൺ 21 വെള്ളിയാഴ്ച മുതൽ വേനൽക്കാലം അവസാനിക്കുന്നത് വരെ രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെയും പ്രാർഥനകളുടെയും ദൈര്‍ഘ്യം 15 മിനിറ്റ് ആയി ചുരുക്കാൻ നേരത്തെ സൗദി അറേബ്യയും നിർദേശം നൽകിയിരുന്നു.

രാജ്യത്ത് വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയില്‍ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. 70 ഓളം ഇന്ത്യാക്കാരും തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ടിരുന്നു. സൗദിയിൽ അനുഭവപ്പെടുന്ന കൊടും ചൂടാണ് ഭൂരിഭാഗം ആളുകളെയും മരണത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

advertisement

18 ലക്ഷം ആളുകളാണ് ഈ വർഷം ഹജ്ജിനെത്തിയത്. ഇതിൽ പ്രായമേറിയ നിരവധി തീർത്ഥാടകരും ദിവസങ്ങളോളം നീണ്ട ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കനത്ത ചൂട് സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള 600 ഓളം ഹജ്ജ് തീര്‍ത്ഥാടകർ മരിച്ചതായി ഒരു അറബ് നയതന്ത്രജ്ഞൻ വെളിപ്പെടുത്തിരുന്നു.

Summary: Friday sermons in the UAE cut short for devotees to be at ease in soaring heat

മലയാളം വാർത്തകൾ/ വാർത്ത/Gulf/
താപനില ഉയരുന്നു; വെള്ളിയാഴ്ച പ്രാര്‍ത്ഥന 10 മിനിറ്റായി ചുരുക്കാന്‍ യുഎഇ
Open in App
Home
Video
Impact Shorts
Web Stories