30 നോമ്പ് ലഭിക്കുകയാണെങ്കില്‍ മാര്‍ച്ച് 31നാകും ഈദുല്‍ ഫിതര്‍. സൗദി അറേബ്യയും കുവൈത്തും പൊതു അവധി പ്രഖ്യാപിച്ചു. സൗദിയില്‍ ഇത്തവണ നീണ്ട അവധിയാണ് ചെറിയ പെരുന്നാളിന്. മാര്‍ച്ച് 28, 29 തീയതികളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്ന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെ അവധിയായിരിക്കും. ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് അവസാന ദിവസം. ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച ഓഫീസുകള്‍ തുറക്കും. ഏപ്രില്‍ നാല് വെള്ളിയാഴ്ച വീണ്ടും വാരാന്ത്യ അവധിയുമാണ്.
advertisement
സൗദിയിൽ ഈ വർഷം പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ദിവസങ്ങൾ കൂടും. വിദ്യാർത്ഥികൾക്ക് മാർച്ച് 20 മുതൽ അവധി ആരംഭിക്കും. ജിസിസി രാജ്യങ്ങൾ മാർച്ച് 30, 31 തീയതികളിലാണ് ഈദുൽ ഫിതർ പ്രതീക്ഷിക്കുന്നത്. എന്നാൽ ചന്ദ്രപ്പിറവി കാണുന്നതിന് അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുക.
കുവൈത്തിൽ സർക്കാർ ഓഫീസുകൾക്ക് മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 31നാണ് പെരുന്നാൾ വരുന്നതെങ്കിലും 30 മുതൽ അവധി ആരംഭിക്കും. ഏപ്രിൽ രണ്ടിന് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ആകെ അവധി ദിനങ്ങൾ അഞ്ചായി മാറും. ഒമാനിൽ മാസം കണ്ടാൽ റമദാൻ 29 പൂർത്തിയാക്കി മാർച്ച് 30ന് ചെറിയ പെരുന്നാൾ പ്രഖ്യാപിക്കും. 30, 31, ഏപ്രിൽ 1 തീയതികളിൽ അവധിയായിരിക്കും. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ അഞ്ച് ദിവസത്തെ അവധിയാകും. മാർച്ച് 29ന് മാസപ്പിറവി കണ്ടില്ലെങ്കിൽ മാർച്ച് 30ന് റമദാൻ 30 പൂർത്തിയാക്കി തൊട്ടടുത്ത ദിവസം പെരുന്നാൾ ആയിരിക്കും.