TRENDING:

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി; പാർപ്പിട സമുച്ചയങ്ങൾക്കും ബാധകം

Last Updated:

2008ലെടുത്ത തീരുമാനം കർശനമായി നടപ്പാക്കുകയാണ് കുവൈറ്റ് സിറ്റി ഗവർണർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് തലസ്ഥാന നഗരം. പത്തുവർഷം മുൻപുള്ള ഉത്തരവാണ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയതായി കുവൈറ്റ് സിറ്റി ഗവർണർ തലാൽ ഇൽ ഖാലെദ് അറിയിച്ചു.
advertisement

Also Read- നബിദിനം: കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

''കെട്ടിടങ്ങൾക്ക് മുന്നിൽ പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് പൊതുജനങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തുന്നതാണ്. 2008ലെ തീരുമാനം അനുസരിച്ചാണ് കർശന നടപടിയെടുക്കുന്നത്'' കുവൈറ്റ് സിറ്റി ഗവർണർ അറിയിച്ചു. ബാൽക്കണികളിൽ കാർപ്പെറ്റുകളും അലങ്കാര കർട്ടണുകളും മറ്റും കഴുകി വിരിക്കുന്നതും വിലക്കിയിട്ടുണ്ട്. റോഡുകൾക്കും പൊതുസ്ഥലങ്ങൾക്കും അഭിമുഖമായി തുണി കഴുകി ഉണക്കാൻ ഇടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Also Read- UAE| തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും മുന്നറിയിപ്പ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

''പൊതുജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ തീരുമാനം പൂർണമായി നടപ്പാക്കും''- ഗവർണർ വ്യക്തമാക്കി. തദ്ദേശവാസികളും വിദേശ പൗരന്മാരും ഈ തീരുമാനം അനുസരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, നിയമലംഘകർക്കെതിരെ എന്തു പിഴയാണ് ഈടാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി; പാർപ്പിട സമുച്ചയങ്ങൾക്കും ബാധകം
Open in App
Home
Video
Impact Shorts
Web Stories