TRENDING:

ലോട്ടറി അടിച്ചാൽ ഇങ്ങനെ വേണം! 25 വർഷത്തേക്ക് മാസം അഞ്ചര ലക്ഷത്തിലേറെ രൂപ കിട്ടും

Last Updated:

25 വർഷം പ്രതിമാസം അഞ്ചര ലക്ഷത്തിലേറെ രൂപ (25,000 ദിർഹം) വച്ച് ഇനി എമിറേറ്റ്സ് ഡ്രോയിൽ നിന്നും ലഭിക്കുന്ന അപൂർവ യോഗത്തിനാണ് ഉത്തർപ്രദേശ് സ്വദേശി അർഹനായിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇയിലെ ഇന്ത്യക്കാരനായ പ്രവാസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അപൂർവ ഭാഗ്യം. 25 വർഷം പ്രതിമാസം അഞ്ചര ലക്ഷത്തിലേറെ രൂപ (25,000 ദിർഹം) വച്ച് ഇനി എമിറേറ്റ്സ് ഡ്രോയിൽ നിന്നും ലഭിക്കുന്ന അപൂർവ യോഗത്തിനാണ് ഉത്തർപ്രദേശ് സ്വദേശി അർഹനായിരിക്കുന്നത്.
മുഹമ്മദ് ആദിൽ ഖാൻ
മുഹമ്മദ് ആദിൽ ഖാൻ
advertisement

യുപിയിലെ ലക്നൗ അസംഗഢ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഈ ഭാഗ്യവാൻ. സമ്മാനത്തിന്‍റെ ആദ്യ ഗഡു അദ്ദേഹത്തിന് കൈമാറി. ആദ്യത്തെ എട്ട് ആഴ്ചകൾക്ക് ശേഷമാണ് എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കുടെപ്പിന്‍റെ ഈ ഗ്രാൻഡ് പ്രൈസ് ഒരാൾക്ക് ലഭിക്കുന്നത്.

Also Read- ദുബായ് – ഷാര്‍ജ ജലഗതാഗതം പുനരാരംഭിക്കുന്നു; സര്‍വീസ് ഓഗസ്റ്റ് 4 മുതല്‍

ആർക്കിടെക്റ്റായ മുഹമ്മദ് ആദില്‍ ഖാൻ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.വിജയത്തിന് നന്ദിയുണ്ടെന്നും സമ്മാനം തേടിയെത്തിയത് വളരെ പ്രധാനപ്പെട്ട സമയത്താണെന്നും ഖാൻ പറഞ്ഞു.

advertisement

വലിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് ആദിൽ ഖാൻ. കോവിഡ് സമയത്ത് സഹോദരൻ മരിച്ചു. ആ സമയത്ത് കുടുംബത്തിനാകെ പിന്തുണ നൽകിയത് ഇദ്ദേഹമായിരുന്നു. പ്രായമായ മാതാപിതാക്കളും ഭാര്യയും അഞ്ച് വയസ്സുള്ള ഒരു മകളുമുണ്ട്. അവരുടെയെല്ലാം ആശ്രയമായിരുന്നു. ബുദ്ധിമുട്ടിലായ സമയത്താണ് ഭാഗ്യം തേടിയെത്തിയത്.

25 ദിർഹം വീതം വിലവരുന്ന അഞ്ച് ടിക്കറ്റുകളെടുത്തിരുന്നെങ്കിലും അക്കാര്യം മറന്നുപോയിരുന്നു. തുടർന്ന് എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകനിൽ നിന്ന് ഫോണ്‍വിളി എത്തിയപ്പോഴാണ് അക്കാര്യം ഓർത്തത്. വീട്ടുകാരോടും കൂട്ടുകാരോടും കാര്യം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. രണ്ടുതവണ പരിശോധിക്കാൻ അവർ പറഞ്ഞു.

advertisement

Also Read- ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുടുംബങ്ങളിലൊന്ന്; സൗദി രാജകുടുംബത്തെക്കുറിച്ച്

വളരെയേറെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ആദിൽ ഖാന്റേത്. കുടുംബം പുലർത്താൻ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. സഹപാഠികളെ പഠനത്തിൽ സഹായിച്ചതുവഴി ഗ്രാമത്തിന്റെ ബഹുമാനത്തിന് പാത്രമായി. കഴിവ് കണ്ടറിഞ്ഞ് നല്ലവരായ ബന്ധുക്കൾ ഉന്നത വിദ്യാഭ്യാസത്തിന് പണം നൽകി. സ്ഥിരോത്സാഹവും ഇച്ഛാശക്തിയുമാണ് വെല്ലുവിളികളെ അതിജീവിച്ച് ഒരു ആർക്കിടെക്റ്റാകാൻ അദ്ദേഹത്തെ സഹായിച്ചത്.

2018ൽ സൗദി അറേബ്യയിൽ നിന്നാണ് അദ്ദേഹം ദുബായിലെത്തിയത്. മിതമായ വരുമാനം നേടിയിട്ടും മുഹമ്മദ് ആദിൽ പതിവായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. മൂത്ത സഹോദരൻ കോവിഡ് -19 ബാധിച്ച് മരിച്ചതോടെയാണ് കൂട്ടുകുടുംബത്തിന്റെ പ്രാഥമിക വരുമാന സ്രോതസ്സ് മുഹമ്മദ് ആദിൽ മാത്രമായിത്തീർന്നത്. സഹോദരന്‍റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകേണ്ടതും കടമയായി. കുടുംബത്തിന് വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്. അതെല്ലാം നിറവേറ്റിയ സന്തോഷവുമായി ജീവിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്.

advertisement

English Summary: A 33-year old Indian, who has been working as an architect and interior designer in Dubai for five years, wins five and half lakh monthly for 25 years with Emirates draw

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോട്ടറി അടിച്ചാൽ ഇങ്ങനെ വേണം! 25 വർഷത്തേക്ക് മാസം അഞ്ചര ലക്ഷത്തിലേറെ രൂപ കിട്ടും
Open in App
Home
Video
Impact Shorts
Web Stories