എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും എംബസി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
advertisement
Also Read ഗൾഫ് രാജ്യങ്ങളിലെ കോവിഡ് കാല നിയന്ത്രണങ്ങൾ, യാത്രാ നിരോധനം; അറിയേണ്ടതെല്ലാം
ജനിതക വ്യതിയാനമുള്ള കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്നുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നടപടികളുടെ ഭാഗമായി ഓഫീസുകൾ, മാളുകൾ, ഭക്ഷണശാലകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയിൽ എത്തുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കും ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ യാത്രാ നിരോധനവും നിലവിലുണ്ട്.