നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേഗത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയാണ് ഇടപാടുകള്‍ സാധ്യമാകുക. അക്കൗണ്ടില്‍ നിന്ന് പണം ഇന്ത്യന്‍ രൂപയിലായിരിക്കും കാണിക്കുക. കൂടാതെ, കറന്‍സി വിനിമയ നിരക്കും രേഖപ്പെടുത്തുമെന്ന് ഫോണ്‍പേ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് പുറമെ, യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ യുഎഇ മൊബൈല്‍ നമ്പറും നോണ്‍ റെസിഡന്‍ഷ്യല്‍ എക്‌സ്‌റ്റേണല്‍ (എന്‍ആര്‍ഇ), എന്‍ആര്‍ഒ (നോണ്‍ റസിഡന്‍് ഓര്‍ഡിനറി) അക്കൗണ്ടുകളും ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഫോണ്‍പേ ആപ്പ് ഉപയോഗിക്കാം.
advertisement
പേയ്‌മെന്റ് പ്രക്രിയയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം വളര്‍ത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് പരിചിതമായ പേയ്‌മെന്റ് രീതിയായ യുപിഐ വഴി സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ഫോണ്‍പേയുടെ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് വിഭാഗം സിഇഒ റിതേഷ് പായ് പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മഷ്‌റെക്കിലെ നിയോപേ വിഭാഗം സിഇഒ വിഭോര്‍ മുണ്ഡാഡ ഊന്നിപ്പറഞ്ഞു.