TRENDING:

സൗദിയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടം; പാലക്കാട് സ്വദേശി മരിച്ചു

Last Updated:

പാലക്കാട് കാരാകുറിശ്ശി സ്വദേശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: ലിഫ്റ്റ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് കാരാകുറിശ്ശി സ്വദേശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്.
advertisement

ലെക്‌സസ് വാഹനങ്ങളുടെഡീലറായ അബ്ദുല്ലത്തീഫ് ജമീല്‍ കമ്പനിയുടെ റിയാദ് എക്‌സിറ്റ് ആറിലെ ഷോറൂമിലായിരുന്നു അപകടം.  ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ലിഫ്റ്റ് നന്നാക്കാനായി മധു ഷോറൂമിലെത്തിയത്. പിറ്റേദിവസമായിട്ടും മധു മടങ്ങി എത്താത്തതിനെ തുടർന്ന് കരാര്‍ കമ്പനിയിലെ ജീവനക്കാർ ഷോറൂമിൽ എത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്.  തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ലിഫ്റ്റിന്റെ വെല്ലില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മധുവിന്റെ തലയില്‍ മാത്രമാണ് പരിക്കുള്ളത്.

ആറു വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന മധു അവിവാഹിതനാണ്. പരേതനായ ശ്രീധരനാണ് പിതാവ്. മാതാവ്: ദേവകി. സഹോദരി: പ്രിയ.

advertisement

Also Read ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടം; പാലക്കാട് സ്വദേശി മരിച്ചു