ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

രണ്ട് എണ്ണക്കപ്പലുകൾക്ക് കേടുപാടുണ്ടായെന്നും റിപ്പോർട്ടുണ്ട്

news18
Updated: June 13, 2019, 2:25 PM IST
ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 13, 2019, 2:25 PM IST IST
  • Share this:
ദുബായ്: ഒമാൻ തീരത്ത്‌ എണ്ണ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം. ടോർപിഡോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് എണ്ണക്കപ്പലുകൾക്ക് കേടുപാടുണ്ടായെന്നും റിപ്പോർട്ടുണ്ട്. തായ്‌വാൻ, നോർവേ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു.

രണ്ട് കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് ഫിഫ്ത് ഫ്ലീറ്റ് അറിയിയിച്ചിട്ടുണ്ട്. യുഎസിന്റെ മധ്യ പൗരസ്ത്യ ദേശത്തെ നാവിക സേനയുടെ കപ്പലുകളിലേക്കാണ് സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. മേഖലയിൽ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ട്. ഉടൻ സഹായമെത്തിക്കുമെന്നും അറിയിച്ചു.

കൊക്കുവ കറേജ്യസ് എമ്മ കപ്പലിലുണ്ടായിരുന്ന 21 പേർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റൽ എയ്സ് എന്ന കപ്പലാണ് സഹായവുമായെത്തിയത്. കപ്പലിലെ ഒരാൾക്ക് ചെറിയ പരുക്കുണ്ടെന്നും കപ്പൽ ഉടമകളായ ബിഎസ്എം ഷിപ് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കപ്പൽ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണ്. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പൽ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading