അതേസമയം, വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈറ്റിലുടനീളം ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ആറ് ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ റസിഡൻസി, തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 258 പ്രവാസികളാണ് അറസ്റ്റിലായത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്തിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യമെങ്ങും കർശന പരിശോധന നടത്തിയത്. റസിഡൻസ് പെർമിറ്റ് പുതുക്കാതെ തുടരുന്നവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്നവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ തുടങ്ങി വിവിധ ലംഘനങ്ങളിലാണ് 258 പേർ പിടിയിലായത്.
advertisement
തൊഴിലാളികൾ മാത്രമല്ല തൊഴിലുടമകളും നിയമത്തിന്റെ കീഴിൽ തന്നെയാണെന്നും മന്ത്രാലയം ഓർമപ്പെടുത്തി. അനധികൃത തൊഴിൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ അനുവദിക്കില്ല. രാജ്യത്തെ എല്ലാ താമസക്കാരും തൊഴിലുടമകളും നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മദ്യത്തിന് സമ്പൂർണ വിലക്കുള്ള കുവൈറ്റിൽ വ്യാജമദ്യം സുലഭമാണ്. ഇതാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്. അധികൃതരുടെ കർശന നിയന്ത്രണങ്ങൾക്ക് നടുവിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാജ മദ്യ നിർമാണം വ്യാപകമാണ്. മെഥനോൾ അടങ്ങിയ മദ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ ഇടയാക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രവാസികളിൽ പലരും വ്യാജ മദ്യം ഉപയോഗിക്കുന്നത്.