'ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചും ഊഹാപോഹങ്ങൾ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം. ഇവിടത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ളവരാണ് ജിസിസി ഭരണാധികാരികൾ. അവർക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ട്'- യൂസഫലി ഓർമിപ്പിച്ചു.
advertisement
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇ സർക്കാർ അതിനു വേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. തന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ട്. സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യൂസഫലി പ്രവാസികളോട് അഭ്യർത്ഥിച്ചു.
Summary: Amidst the escalating military tensions between Iran and Israel, MA Yusuff Ali, Chairman of LuLu Group and Vice-Chairman of the Abu Dhabi Chamber, has issued a video message to reassure the expatriate community and their families. He emphasized that the Gulf region remains safe and urged people not to succumb to or spread fabricated stories that create unnecessary fear. He noted that some media outlets and social media users are exaggerating events. He specifically warned against AI-generated fake videos and rumors intended to cause panic among the families of expats in Kerala.
