ശനിയാഴ്ച രാവിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ തന്നെ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ ബൈക്ക് റേസിംഗ് മത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ജപിൻ ദുബായ് കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ബൈക്ക് റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ.
വിവാഹിതനായ ജപിന് രണ്ട് മക്കളാണുള്ളത്. ഭാര്യ: ഡോ. അഞ്ജു ജപിന്‍. 13 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്ന ജപിൻ ദുബായിൽ കുടുംബത്തോടപ്പമാണ് താമസിക്കുന്നത്. ജനുവരിയിലാണ് ജപിൻ നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. ഷാർജയിലെ കൽബയിലെ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
advertisement
Murder |പാത്രം കഴുകാന്‍ ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍
പൂനെ: പാത്രം കഴുകാന്‍ ആവശ്യപ്പെട്ടതിന് ഒരുമിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍. പൂനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒഡീഷയിലെ ദേന്‍കനാല്‍ സ്വദേശിയായ അമര്‍ ബസന്ത് മഹോപാത്രയാണ് (28) കൊല്ലപ്പെട്ടത്. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനായ അനില്‍കുമാര്‍ ശരത്കുമാര്‍ ദാസ് ആണ് പിടിയിലായത്.
ഇരുവരെയും കൂടാതെ മുറിയില്‍ താമസിക്കുന്ന മൂന്നാമത്തെയാളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൂന്നുപേരും പൂനെയില്‍ ബാര്‍ബര്‍മാരായ ജോലി ചെയ്യുകയായിരുന്നു.
ബാനര്‍ പ്രദേശത്തെ ടെലി?ഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് ഇവര്‍ വാടകക്ക് താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് രാവിലെ മുതല്‍ കഴുകാതെ കിടക്കുന്ന പാത്രം വൃത്തിയാക്കാനായി മഹോപാത്ര ദാസിനോട് ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യപ്പെട്ട ദാസ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
പമ്പ്‌സെറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് തുമക്കൂരുവില്‍ 2 ദളിത് യുവാക്കളെ തല്ലിക്കൊന്നു. തുമക്കൂരു ഗുബ്ബി പെദ്ദേനഹള്ളിയില്‍ വെള്ളിയാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കെ.ഗിരീഷ് (32), ഗിരീഷ് മുദലഗിരിയപ്പ (34) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.
പമ്പ്‌സെറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി നന്ദീഷ് എന്നയാള്‍ ഇവരെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആദ്യം ഓടിരക്ഷപ്പെടാതിരിക്കാന്‍ ഓലമടലുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇരുവരുടേയും കാലുകള്‍ പൊള്ളിച്ച ശേഷം ചോദ്യം ചെയത് സംഘം ചേര്‍ന്നു തല്ലിക്കൊന്നു എന്നാണ് കേസ്.
മൃതദേഹം കുളത്തില്‍ നിന്നും പാടത്തു നിന്നുമാണ് കണ്ടെടുത്തത്. ഇരുവരും വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അതിക്രമം.