TRENDING:

കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Last Updated:

വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയെന്നാണ് പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ചത്.
News18
News18
advertisement

അബ്ബാസിയയിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ വന്നതായിരുന്നു ഇരുവരും.ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സാണ് സൂരജ്. ബിൻസി ഡിഫന്‍സിൽ നഴ്‌സാണ്.

വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും കയ്യിൽ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്. ഇരുവരും ജോലിക്കായി ഓസ്ടേലിയിലേക്ക് പോകാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് മരണം. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories