തീ ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകൾ നിലയിൽ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 6 മണിക്കൂറോളം നീണ്ട് പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലായുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അധികൃതർ ഇപ്പോൾ കെട്ടിടത്തിന്റെ ഡെവലപറുമായി ചേർന്ന് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. ഇന്ന് പുലർച്ചെ 2.21നാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
advertisement
Location :
New Delhi,Delhi
First Published :
June 14, 2025 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
67 നിലകളുള്ള ദുബായ് മറീന കെട്ടിടത്തില് വൻ തീപിടിത്തം; ഒഴിപ്പിച്ചത് 3820 പേരെ