അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, അറബ് രാജ്യങ്ങളിൽ നിന്ന് 22.3 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 63 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 11.3 ശതമാനവും തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്. കൂടാതെ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 3.2 ശതമാനമാണെന്നും ജനറൽ അതോറിറ്റി അറിയിച്ചു. ഇതിൽ ഭൂരിഭാഗം തീർത്ഥാടകരും വിമാനത്താവളങ്ങൾ വഴിയാണ് എത്തിച്ചേർന്നത്.
15.46 ലക്ഷം തീര്‍ഥാടകരാണ് വിമാനത്താവളങ്ങള്‍ വഴി രാജ്യത്ത് എത്തിയത്. കൂടാതെ 4,714 തീര്‍ഥാടകര്‍ കടല്‍ മാര്‍ഗവും 60,251 തീര്‍ഥാടകര്‍ കര മാര്‍ഗവുമാണ് എത്തിച്ചേര്‍ന്നത്. ടെന്നീസ് താരം സാനിയ മിര്‍സ സഹോദരി അനം മിര്‍സയ്‌ക്കൊപ്പം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാൻ മക്കയിലെത്തിയിരുന്നു. നടി സനാ ഖാനും ഹജ്ജിനായി മക്കയിലെത്തി. സാനിയ മിര്‍സയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
advertisement
ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന തലക്കെട്ടിലാണ് സന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. " മാറ്റത്തിന്റെ പുതിയൊരു പാതയിലാണ് ഞാന്‍. പോയ കാലത്ത് ചെയ്ത തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ക്ഷമ ചോദിക്കുന്നു,’’ എന്നാണ് സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. " ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയും വിനയവുമുള്ള ഹൃദയവും കരുത്തുറ്റ മനസ്സുമായി ഞാന്‍ തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,’’ സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.