TRENDING:

Nimisha Priya | യമൻ പൗരനെ കൊന്ന കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ തന്നെ; അപ്പീല്‍ കോടതി തള്ളി

Last Updated:

സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ  ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ(Nimisha Priya) അപ്പീല്‍ സനയിലെ കോടതി(Court) തള്ളി വധശിക്ഷ(Death Sentence) ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹർജി പരിഗണിയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്.
News18
News18
advertisement

കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.

യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളിൽ നിന്നും  രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയിൽ  വാദിച്ചത്. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം.കടുത്ത പ്രതിസന്ധിയാണ് നിമിഷയുടെ കാര്യത്തില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചിരുന്നു.നിമിഷയുടെ വധശിക്ഷ നടപ്പാക്കാന്‍ പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കിയിരുന്നു.

advertisement

Also Read-Nimisha Priya | യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുമോയെന്ന് ഇന്നറിയാം

2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടത്.. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

advertisement

Also Read-Shocking | ആർത്തവ സമയത്ത് ഫ്ലാറ്റിൽ വച്ച് പീഡനം; സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ

മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ഭാര്യയായി വെക്കാന്‍ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും നിമിഷ വെളിപ്പെടുത്തിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

advertisement

Also Read-Murder| തമിഴ്നാട്ടിലേക്ക് ഒപ്പം വരുമെന്ന് ഗായത്രി, പറ്റില്ലെന്ന് പ്രവീൺ; തർക്കത്തിനൊടുവിൽ കൊലപാതകം

വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപെടാനുള്ള മറ്റൊരു വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. എന്നാൽ ഇതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ ആഴ്ച കേസിൽ വാദം കേൾക്കുന്നതിനിടെ തലാലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Nimisha Priya | യമൻ പൗരനെ കൊന്ന കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ തന്നെ; അപ്പീല്‍ കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories