സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല.
Also Read- Eid | മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയപ്പെരുന്നാൾ ചൊവ്വാഴ്ച
അതേസമയം, കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണ്. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് തങ്ങൾ എന്നിവരാണ് പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
advertisement
പെരുന്നാള്‍ ആഘോഷം; പടക്കം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; ലംഘിക്കുന്നവര്‍ക്ക് ജയില്‍
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ദുബായ് പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു.
നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും തീപിടിത്തമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികള്‍ അപകടകരമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രതാ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Also Read- Eid | സൗദിയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മ്മിക്കുന്നതും യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്.