ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയപരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയില്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
advertisement
ഇതേ സ്ഥാപനത്തിലെ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സയ്ക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുമടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാന്‍ 17നകം അപ്പീൽ പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യുവാവിന് നിയമസഹായം നൽകാൻ രംഗത്തുണ്ട്. ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യൽ ഫോറം പ്രവർത്തകനുമായ സൈദ് മൗലവി നിയമവിദഗ്ധരുമായി വിഷയം ചർച്ച ചെയ്തു. ആറു വർഷമായി ഈ റസ്റ്റോറന്റിലെ ജീവനക്കാരനാണ് യുവാവ്.
