കുളിക്കുന്നതിനിടെ വീഡിയോ പകർത്തി; ഭീഷണിപ്പെടുത്തി 5 മാസം ബലാത്സംഗം ചെയ്തു; പിന്നീട് വീഡിയോ കൂട്ടുകാർക്ക് കൈമാറി; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Last Updated:
രണ്ട് പേർ അറസ്റ്റിൽ
ജയ്പൂർ: കുളിക്കുന്നതിനിടെ പകർത്തിയ വീഡിയോ കാട്ടി യുവതിയെ അഞ്ചുമാസമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട്പേർ പിടിയിൽ. രാജസ്ഥാനിലെ ഝുൻഝുനുവിലാണ് സംഭവം. 30കാരിയായ യുവതിയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഒളിവിലാണ്. അഞ്ച് മാസം മുൻപാണ് സംഭവം. കുളിക്കുന്നതിനിടെ യുവതിയുടെ വീഡിയോ പകർത്തിയ മനീഷ് എന്ന യുവാവ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതയായ യുവതിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചശേഷം ഇയാൾ വീഡിയോ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മനീഷ് സുഹൃത്തുക്കളായ സുരേഷ്, ജിത്തു എന്നിവർക്കാണ് വീഡിയോ കൈമാറിയത്. ഇരുവരും ഈ വീഡിയോ കാട്ടി പലദിവസങ്ങളിലായി വീണ്ടും യുവതിയെ മാനഭംഗപ്പെടുത്തി. അതിനുശേഷം ഇവർ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിൽ കൂട്ടബലാത്സംഗങ്ങളും പീഡനങ്ങളും വർധിച്ചുവരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇത്തരം പരാതികളിന്മേൽ വേഗത്തിൽ നടപടിയെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതികൾക്കായി വലവിരിച്ചത്. ഈ കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.
advertisement
Location :
First Published :
May 16, 2019 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുളിക്കുന്നതിനിടെ വീഡിയോ പകർത്തി; ഭീഷണിപ്പെടുത്തി 5 മാസം ബലാത്സംഗം ചെയ്തു; പിന്നീട് വീഡിയോ കൂട്ടുകാർക്ക് കൈമാറി; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


