TRENDING:

'ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ കഴമ്പുണ്ട്': ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുല്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടു വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
advertisement

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് രാഹുല്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നില്ലെന്നും രാഹുല്‍ഗാന്ധി

കേരള നേതാക്കളുമായി സംസാരിച്ചപ്പോഴാണ് വിഷയം ശരിക്കും മനസിലായത്. സ്ത്രീപ്രവേശനത്തില്‍ ആദ്യത്തെ അഭിപ്രായമല്ല ഇപ്പോഴുള്ളത്. 'ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്. ശബരിമല വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Also Read ഒരൊറ്റ സെല്‍ഫിയില്‍ താരമായി ഹസിന്‍

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സ്ത്രീകള്‍ക്ക് തുല്യതല ലഭിക്കണമെന്നുമുള്ള രണ്ട് വാദങ്ങളും പ്രസക്തമാണ്. ശബരിമല വിഷയം സങ്കീര്‍ണമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

advertisement

ശബരിമല വിഷയത്തിൽ പാർട്ടി നിലപാടല്ല തനിക്കെന്നായിരുന്നു രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ കഴമ്പുണ്ട്': ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുല്‍