ദുബായ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി യുഎഇയിൽ . കഴിഞ്ഞ ദിവസം വൈകുന്നരേത്തൊടെ ദുബായിലെത്തിയ കോൺഗ്രസ് നേതാവിന് വൻ സ്വീകരണം തന്നെയാണ് ദുബായ് എയർപോർട്ടിൽ ലഭിച്ചത് .
advertisement
പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി തന്നെ എത്തിയിരുന്നു. രാഹുലിന് പൂച്ചെണ്ട് നൽകാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും വൻ തിരക്ക് തന്നെയായിരുന്നു.
പിന്നീട് ജബേല്‍ അലിയിലെ ഇന്ത്യൻ തൊഴിലാളി ക്യാപ് സന്ദര്‍ശിച്ച രാഹുൽ ഇവിടെ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗ്ലോബൽ ഔട്ട്റീച്ച് പരിപാടിയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ യുഎഇ സന്ദര്‍ശനം. തൊഴിലാളികൾ, വ്യവസായ പ്രമുഖർ, വിദ്യാര്‍ത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകളുമായി രാഹുൽ സംവദിക്കും.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യക്കാരുടെ സാംസ്കാരിക സമ്മേളനമാണ് രാഹുൽ ഇവിടെ പങ്കെടുക്കുന്ന ഏറ്റവും വലിയ പരിപാടി. കോൺഗ്രസ് അധ്യക്ഷൻ മുഖ്യ അതിഥിയായെത്തുന്ന ചടങ്ങിൽ ഏകേദശം 25000 ആളുകൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
advertisement
മഹാത്മാ ഗാന്ധിയുടെ സഹിഷ്ണുത ആശയങ്ങൾ സംബന്ധിച്ച ചർച്ചകളാകും ഈ ചടങ്ങിൽ പ്രധാനമായും നടക്കുക. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ഇവിടെ ചർച്ചയാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.