മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ 2021ൽ; സ്ത്രീകളും പരിഗണനയിൽ
Last Updated:
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യമായ ഗഗൻയാൻ 2021 ഡിസംബറിന് മുൻപ് നടക്കും. മലയാളിയായ ശാസ്ത്രജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ ചുമതല. ചാന്ദ്രപര്യവേഷണമായ ചന്ദ്രയാൻ രണ്ട് ഏപ്രിൽ മധ്യത്തോടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
30,000കോടി രൂപ ചെലവിലാണ് ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി യാഥാർത്ഥ്യമാക്കുക. ആളില്ലാ പേടകങ്ങൾ നടത്തുന്ന രണ്ട് യാത്രകൾക്ക് ശേഷമാകും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക. ആളില്ലാ പേടകത്തിന്റെ ആദ്യയാത്ര അടുത്ത വർഷം ഡിസംബറിലും രണ്ടാമത്തെ യാത്ര 2021 ജൂലായിലും നടക്കും. 2021 ഡിസംബറിൽ മനിഷ്യനെ ബഹിരാകാശത്ത് എത്തിക്കും. മൂന്ന് ശാസ്ത്രജ്ഞരെ ലോ എർത്ത് ഓർബിറ്റിലാണ് എത്തിക്കുക. രാജ്യം ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമ്പോൾ വനിതകളും ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അറിയിച്ചു.
advertisement
ചാന്ദ്രയാൻ ഒന്നിന്റെ വിജയത്തിന് പിന്നാലെ നടത്തുന്ന ചാന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ഈവർഷം ഏപ്രിൽ മധ്യത്തോടെ നടത്തുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ റോവർ ഇറക്കി പര്യവേഷണം നടത്തുകയാണ് ലക്ഷ്യം. ഇവിടെയുള്ള വെള്ളത്തിന്റെയും ധാതുക്കളുടേയും വിവരം ശേഖരിക്കുകയാണ് ചാന്ദ്രയാൻ 2 ചെയ്യുക. ജനുവരിയിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന വിക്ഷേപണമാണ് ഏപ്രിൽ മധ്യത്തിലേക്ക് മാറ്റിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 1:31 PM IST