ഓട്ടോമാറ്റിക്കായി വിസ പുതുക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്, ഏതെങ്കിലും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കോ വീട്ടുജോലിക്കാർക്കോ മാത്രമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്കകൾ നിലനിൽക്കുന്ന വേളയിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണിത്.
You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]
advertisement
കോവിഡ് ബാധയെ തുടർന്ന് രാജ്യത്തെ മെഡിക്കൽ ഫിറ്റ്നെസ് സെന്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ടെസ്റ്റിനായി ജീവനക്കാർ ഹാജരാകേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഓൺലൈൻ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഫീസുകൾ അടയ്ക്കാവുന്നതാണ്. അങ്ങനെ നിയമപരമായി തൊഴിലാളികൾക്ക് രാജ്യത്ത് തുടരാമെന്നും അധികൃതർ വ്യക്തമാക്കുന്നു.