അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ഷെയ്ഖ് അല്‍ ശൈഖിന് വേണ്ടി പ്രാർത്ഥന നിര്‍വഹിക്കാന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ ഷെയ്ഖിനും ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം. 1943 നവംബര്‍ 30ന് മക്കയിലായിരുന്നു ജനനം. 1999-ലാണ് ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
advertisement
Location :
New Delhi,New Delhi,Delhi
First Published :
September 23, 2025 4:00 PM IST
