“ഡോ. സാക്കിർ നായിക്ക് ജിദ്ദയിലെത്തി. വിമാനത്താവളത്തിൽ മൂന്ന് ഉദ്യോഗസ്ഥർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്,” പോസ്റ്റിൽ പറയുന്നു. വിഐപി ലോഞ്ചിൽ ചെന്ന ശേഷം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയി. ഒരു മിനിറ്റിനുള്ളിൽ അദ്ദേഹത്തിന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചു. ഇത്രയും കാര്യക്ഷമവും വേഗതയിലുമുള്ള സേവനം പ്രത്യേകിച്ച് ഹജ്ജ് കാലത്ത് താൻ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് സാക്കിർ നായിക്ക് വ്യക്തമാക്കി.
ആരാണ് ഡോ. സാക്കിർ നായിക്ക്?
മതങ്ങളുടെ താരതമ്യപഠനത്തിൽ വിദഗ്ദനായ ഡോ. സാക്കിർ നായിക്ക് മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിച്ചാണ് ഇസ്ലാമിക മത പ്രഭാഷണ രംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ വിവാദ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും സാക്കിർ നായിക്ക് വിമർശിക്കപ്പെട്ടിട്ടുണ്ട്.
advertisement
വാദപ്രതിവാദങ്ങളും തർക്കവുമെല്ലാം ഉൾപ്പെടുത്തി ആളുകളോട് നേരിട്ട് സംവദിക്കുന്ന രീതിയിലാണ് നായിക്ക് തന്റെ പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഓഡിയോ ആയും വീഡിയോ ആയും നിരവധി മാധ്യമങ്ങളിൽ അദ്ദേഹത്തിൻെറ പ്രഭാഷണങ്ങൾ ലഭ്യമാണ്. അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളിലൂടെയും അദ്ദേഹം പ്രഭാഷണങ്ങൾ നടത്താറുണ്ട്.
1991ലാണ് നായിക്ക് തൻെറ സ്വന്തം സ്ഥാപനമായ ഇസ്ലാക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇസ്ലാമിക പ്രഭാഷണത്തിൽ പരിശീലനം നൽകുകയെന്നതായിരുന്നു സ്ഥാപനത്തിൻെറ പ്രധാന ലക്ഷ്യം. പിന്നീട് മുംബൈയിൽ ഇതിൻെറ ഭാഗമായി ഇസ്ലാമിക് അന്താരാഷ്ട്ര സ്കൂളും പീസ് ടിവിയും നായിക്ക് സ്ഥാപിച്ചിരുന്നു. 2013ൽ ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുർ-ആൻ പുരസ്കാരവും 2015ൽ ഇസ്ലാമിക സേവനത്തിനുള്ള കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരവും സാക്കിർ നായിക്കിന് ലഭിച്ചിട്ടുണ്ട്.
2016 മുതൽ സാക്കിർ നായിക്കിനെതിരെ ഇന്ത്യൻ ഭരണകൂടം അന്വേഷണങ്ങൾ നടത്തി വരുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ചാനലുകളിലൂടെ വിഭാഗീയത പ്രചരിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന കുറ്റം. 2016ൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻെറ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിരോധിച്ചു. യുഎപിഎ പ്രകാരം കേസെടുത്തു. പിന്നീട് നിരോധനം 2021 വരെ നീട്ടി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, സാറ്റലൈറ്റ് ചാനലുകളിലൂടെയും മതപ്രഭാഷണങ്ങളിലൂടെയും വിഭാഗീയത പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2017ൽ സാക്കിർ നായിക്കിനെതിരെ ഇന്ത്യയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയോട് സഹകരിക്കാത്ത അന്താരാഷ്ട്ര കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച് ഇൻറർപോളിന്റെ സഹായത്തോടെ ഇന്ത്യയിൽ നിന്നും റെഡ് അറസ്റ്റ് വാറണ്ടും നായിക്കിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്.