സൗദി അറേബ്യയുടെ മുന്‍കാല പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് താരതമ്യ പഠനം നടത്താനായി 2023-24 അധ്യയന വര്‍ഷത്തിലേക്കുള്ള 371 പാഠപുസ്തകങ്ങളാണ് സംഘടന വിശകലനം ചെയ്തത്.
2023-24 ലെ സോഷ്യല്‍ ആന്‍ഡ് നാഷണല്‍ സ്റ്റഡീസ് പാഠപുസ്തകങ്ങളിലെ മാപ്പുകളില്‍ സൗദി അറേബ്യയുടെ ചുറ്റുമുള്ള രാജ്യങ്ങളെ അടയാളപ്പെടുത്തിയതില്‍ നിന്നും പലസ്തീന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. 2022ലെ പാഠപുസ്തകങ്ങളില്‍ ഈ സ്ഥാനത്ത് പലസ്തീന്റെ പേര് നല്‍കിയിരുന്നുവെന്നും IMPACT-se നടത്തിയ പഠനത്തില്‍ പറയുന്നു.
പലസ്തീന്‍ വംശജരെ തുരത്താനുള്ള യൂറോപ്യന്‍ വംശീയ പ്രസ്ഥാനമാണ് സയണിസമെന്ന നിര്‍വചനവും സൗദിയിലെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കൂടാതെ ജിഹാദിനെപ്പറ്റിയുള്ള അക്രമാസക്തമായ വ്യാഖ്യാനങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്രായേല്‍ സംഘടനയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിലുള്‍പ്പെട്ട 21 ലധികം ഭാഗങ്ങളാണ് പാഠപുസ്തകങ്ങളില്‍ നിന്ന ഒഴിവാക്കപ്പെട്ടത്. പാലസ്തീന്‍ വാദത്തെ ഉള്‍ക്കൊള്ളുന്ന ഹൈസ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് പാഠപുസ്തകത്തിലെ അധ്യായവും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. സൗദി-ഇസ്രായേല്‍ അനുരഞ്ജനത്തിനായി അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകകളാണ് ഈ മാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.