TRENDING:

Saudi Arabia | 30 വര്‍ഷമായി സമൂസ ഉണ്ടാക്കുന്നത് ടോയ്‌ലറ്റില്‍; സൗദി റസ്‌റ്റോറന്റ് പൂട്ടിച്ചു

Last Updated:

രഹസ്യ വിവരത്തെ തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി അധികൃതര്‍ റസ്റ്റോറന്റില്‍ പരിശോധന നടത്തുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ 30 വര്‍ഷമായി ടോയ്‌ലറ്റില്‍ വെച്ച് സമൂസയും (samosa) ലഘുഭക്ഷണങ്ങളും ഉണ്ടാക്കിയിരുന്ന റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു. സൗദി അറേബ്യയിലാണ് (saudi arabia) സംഭവം. റസ്റ്റോറന്റിലെ ശുചിമുറിയില്‍ (toilet) വെച്ചാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നതെന്ന് ഒകാസ് പത്രത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement

രഹസ്യ വിവരത്തെ തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി അധികൃതര്‍ (jeddah municipality) റസ്റ്റോറന്റില്‍ പരിശോധന നടത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ ഇറച്ചി, ചീസ്, ചിക്കന്‍ എന്നിവാണ് ഇവര്‍ പാചകത്തിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല, ശുചിമുറിക്ക് ചുറ്റും ധാരാളം പ്രാണികളെയും എലികളെയും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ ലഘുഭക്ഷണങ്ങള്‍ കൂടാതെ ഉച്ചഭക്ഷണവും പാചകം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഒരു റെസിഡെന്‍ഷ്യല്‍ കെട്ടിടത്തിലാണ് റസ്റ്റോറന്റ് (restaurant) പ്രവര്‍ത്തിക്കുന്നത്. റസ്റ്റോറന്റിലെ എല്ലാ തൊഴിലാളികള്‍ക്കും ഹെൽത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. താമസ നിയമങ്ങളും അവര്‍ ലംഘിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി. ഇത്തരത്തില്‍ അടുത്തിടെ നിരവധി അനധികൃത ഭക്ഷണശാലകള്‍ അടച്ചുപൂട്ടിയതായും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തതായും ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

advertisement

സൗദിയില്‍ ഇതിനു മുമ്പും മുനിസിപ്പാലിറ്റി അധികൃതര്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടിച്ചിട്ടുണ്ട്. അടുത്തിടെ, ഷവര്‍മ്മയ്ക്ക് മുകളില്‍ എലി കയറിയതിനാണ് സൗദിയിൽ അധികൃതര്‍ റസ്റ്റോറന്റ് അടച്ചു പൂട്ടിച്ചത്. ജിദ്ദയിലെ ബഗ്ദാദിയയിലുള്ള പ്രശസ്തമായ ഷവര്‍മ റസ്റ്റോറന്റിലായിരുന്നു സംഭവം. ഷവര്‍മയില്‍ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വളരെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. റസ്റ്റോറന്റിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചത്. ബലദിയ എന്ന റസ്റ്റോറന്റിനാണ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പൂട്ടുവീണത്. റസ്റ്റോറന്റില്‍ ജീവനക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് വില്‍പ്പനയ്ക്ക് വെച്ച ഷവര്‍മ്മയുടെ മുകളില്‍ എലി കയറിയത്. സംഭവം വിവാദമായതിനു പിന്നാലെ 2833 റസ്റ്റോറന്റുകളില്‍ ജിദ്ദ മുനിസിപ്പിലിറ്റി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ 43 നിയമലംഘന കേസുകള്‍ കണ്ടെത്തുകയും 26 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

advertisement

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, തന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റ് അടച്ചിട്ടതു കണ്ട ഒരാളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാനഡിലെ ഒന്റാറിയോയിലുള്ള കരീബിയന്‍ റെസ്റ്റോറന്റാണ് അടച്ചിട്ടിരുന്നത്. കനത്ത മഞ്ഞുവീഴ്ചക്കിടയിലും അയാള്‍ ധൈര്യം കാണിച്ച് റെസ്‌റ്റോറന്റിലേക്ക് പോയി. എന്നാല്‍ കട അടച്ചിട്ടതു കണ്ടതോടെ അയാളുടെ ഹൃദയം തകര്‍ന്നുപോയി. ഇതോടെ അയാള്‍ മുട്ടുകുത്തി നിലത്ത് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.

തിരിച്ച് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വളരെയധികം നിരാശനായിരുന്നു. നൈസീസ് എന്നാണ് റസ്‌റ്റോറന്റിന്റെ പേര്. ഇവിടുത്തെ സിസിടിവിയില്‍ നിന്നാണ് സംഭവം വൈറലായത്. എന്നാല്‍ ഇതുകണ്ട റസ്‌റ്റോറന്റ് അധികൃതര്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കൂടാതെ അയാളുടെ പ്രിയപ്പെട്ട ഭക്ഷണം സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia | 30 വര്‍ഷമായി സമൂസ ഉണ്ടാക്കുന്നത് ടോയ്‌ലറ്റില്‍; സൗദി റസ്‌റ്റോറന്റ് പൂട്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories